advertisement

ഭർത്താവിനെ പറ്റിച്ചത് 5 വർഷം, ഒടുവിൽ കള്ളം പൊളിഞ്ഞു; ബാങ്ക് ജോലിയുടെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

Last Updated:

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ ഇവരെ വിശ്വസിച്ച് സ്വർണ്ണം കൈമാറി

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇടുക്കി: ബാങ്ക് ഉദ്യോഗസ്ഥയെന്നു വിശ്വസിപ്പിച്ച് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത യുവതിയെ അടിമാലി പൊലീസ് ഡൽഹിയിൽ നിന്ന് പിടികൂടി. അടിമാലി വിശ്വദീപ്തി സ്കൂളിനു സമീപം താമസിക്കുന്ന കൊച്ചനാട്ടിൽ അരുണിന്റെ ഭാര്യ അനുഷ (35) ആണ് പിടിയിലായത്. ഡൽഹിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
എട്ടു വർഷം മുൻപ് വിവാഹിതയായ അനുഷ, 2019 മുതൽ തനിക്ക് കോതമംഗലത്തെ ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിൽ ജോലി ലഭിച്ചതായി ഭർത്താവിനെ വിശ്വസിപ്പിക്കുകയായിരുന്നു. ഭർത്താവ് വിദേശത്ത് പോയ സമയത്താണ് തനിക്ക് ബാങ്ക് ജോലി ലഭിച്ചതെന്ന് ഇവർ നുണ പറഞ്ഞത്. ഭർത്താവ് ജോലി കഴിഞ്ഞ് നാട്ടിലെത്തിയിട്ടും ഇവർ ബാങ്കിൽ ‘ജോലിക്ക് പോകുന്നത്’ തുടർന്നു. എന്നും രാവിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ ചിട്ടയോടെ വീട്ടിൽ നിന്നിറങ്ങുന്ന അനുഷ എല്ലാവരെയും സംശയത്തിന് ഇടയില്ലാത്ത വിധം വിശ്വസിപ്പിച്ചിരുന്നു.
advertisement
ബാങ്കിൽ സ്വർണ്ണം നിക്ഷേപിച്ചാൽ ഉയർന്ന പലിശ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ സ്വർണ്ണം ഇവരെ വിശ്വസിച്ച് കൈമാറി. എന്നാൽ അടുത്തിടെ ചിലർ സ്വർണ്ണം തിരികെ ആവശ്യപ്പെട്ടതോടെ തട്ടിപ്പ് പുറത്താകുമെന്ന് ഭയന്ന അനുഷ മുങ്ങുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 21-ന് സ്ഥാനക്കയറ്റം സംബന്ധിച്ച അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയില്ല. 22-ന് വൈകിട്ട് വരാമെന്ന് ഭർത്താവിനെ വിളിച്ച് അറിയിച്ചെങ്കിലും ഫോൺ പിന്നീട് സ്വിച്ച് ഓഫ്‌ ആയി. സംശയം തോന്നിയ ഭർത്താവ് കോതമംഗലത്തെ ബാങ്ക് ശാഖയിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് അനുഷ എന്നൊരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്.
advertisement
തുടർന്ന് ഭർത്താവും പണം നഷ്ടപ്പെട്ടവരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്ന് അനുഷയെ പിടികൂടാനായത്. ഇന്ന് അടിമാലിയിലെത്തിക്കുന്ന ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിനെ പറ്റിച്ചത് 5 വർഷം, ഒടുവിൽ കള്ളം പൊളിഞ്ഞു; ബാങ്ക് ജോലിയുടെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
Next Article
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement