ശസ്ത്രക്രിയയ്ക്കായി 2000 രൂപ കൈക്കൂലി വാങ്ങിയ അനസ്തേഷ്യ ഡോക്ടർ അറസ്റ്റിൽ

Last Updated:

ഓപ്പറേഷൻ തീയതി നേരത്തെയാക്കാൻ 2,000 രൂപ കൈക്കൂലി നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കാസർഗോഡ്: ഹെറണിയയുടെ ശസ്ത്രക്രിയയ്ക്കായി രോഗിയിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ അനസ്തേഷ്യ വിഭാഗം ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വെങ്കിടഗിരിയാണ് അറസ്റ്റിലായത്. കാസർഗോഡ് സ്വദേശിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഹെറണിയയുടെ ചികിത്സയ്ക്കായാണ് കാസര്‍ഗോഡ് സ്വദേശിയായ പരാതിക്കാര ഇക്കഴിഞ്ഞ ജൂലൈ മാസം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിയത്. ജനറല്‍ സര്‍ജനെ കണ്ടപ്പോൾ ശസ്ത്രക്രിയ നടത്താൻ നിർദേശച്ചു. അനസ്തേഷ്യ ഡോക്ടറെ കണ്ട് ഡേറ്റ് വാങ്ങിക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരിയെ കണ്ടപ്പോള്‍ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഓപ്പറേഷൻ നടത്താമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ വേദന അസഹനീയമായതോടെ ശസ്ത്രക്രിയ നേരത്തെ ആക്കുന്നതിനായി വീണ്ടും ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ടു. ഓപ്പറേഷൻ തീയതി നേരത്തെയാക്കാൻ 2,000 രൂപ കൈക്കൂലി നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.
advertisement
പരാതിക്കാരൻ ഈവിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ്തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കാസര്‍ഗോഡ് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഡോക്ടറുടെ വീടിന് സമീപത്തെത്തി.
വിജിലൻസ് നിർദേശം അനുസരിച്ച് പരാതിക്കാരൻ ഇന്ന് വൈകിട്ട് ആറരയോടെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടര്‍ വെങ്കിടഗിരിയുടെ വീട്ടില്‍വച്ച്‌ 2,000 രൂപ കൈമാറി. ഈ സമയം പുറത്തു കാത്തുനിന്ന വിജിലൻസ് സംഘം പെട്ടെന്ന് അകത്തേക്ക് കടന്ന് ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളിൽനിന്ന് കൈക്കൂലിയായി വാങ്ങിയ പണവും കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശസ്ത്രക്രിയയ്ക്കായി 2000 രൂപ കൈക്കൂലി വാങ്ങിയ അനസ്തേഷ്യ ഡോക്ടർ അറസ്റ്റിൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement