ഇടുക്കി: രാജാക്കാട് ജോസ്ഗിരിയിലെ അങ്കണവാടിയിൽ ഈമാസം മാത്രം മോഷണം നടന്നത് മൂന്നുതവണ. മോഷണം പോയത് 17 മുട്ട, ഒന്നര കിലോഗ്രാം കടല, ഒരു കിലോ ശർക്കര, 2 പടല പഴം എന്നിവ. കള്ളനെ പിടിക്കാൻ ക്യാമറ സ്ഥാപിച്ചെങ്കിലും ഇതും തകർത്ത നിലയിലാണ്.
ഈ മാസം മൂന്നിനായിരുന്നു ആദ്യ മോഷണം. പിന്നീട് 6നും 13നും മോഷണം ആവർത്തിച്ചു. ആദ്യത്തെ തവണ വാതിലിന്റെ താഴ് തകർത്താണ് കള്ളൻ അകത്തു കയറിയത്. പിന്നീടു പുതിയ താഴ് ഉപയോഗിച്ചു പൂട്ടിയെങ്കിലും അടുത്ത തവണ അതും തകർത്തു. 13ന് അടുത്ത താഴും തകർത്തു.
Also Read- ഡ്രൈവിങ് അറിയാത്ത മൂന്നംഗ സംഘം വാൻ മോഷ്ടിച്ചു; 10 കി.മീ. തള്ളിയപ്പോൾ കാത്തിരുന്നത് പൊലീസ്
ഓരോ തവണയും രാജാക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കള്ളനെ പിടികൂടാനായി സമീപത്തെ കെട്ടിടത്തിൽ 2 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ 20നു രാത്രി ഇവിടെയെത്തിയ കള്ളൻ ക്യാമറക്കണ്ണിന് പിടികൊടുക്കാതെ പിന്നിലൂടെയെത്തി ക്യാമറകൾ നശിപ്പിച്ചു. കെട്ടിടത്തിന്റെ വാതിലും തകർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.