സാംസ്കാരിക പ്രവർത്തകൻ പഞ്ചായത്ത് വരാന്തയിൽ ജീവനൊടുക്കിയ നിലയിൽ; സഹോദരന്റെ മരണത്തിൽ നടപടിയെടുക്കാത്തതിനെതിരെ അവസാന നിമിഷംവരെ പോരാട്ടം
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളില്ല
മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു.
പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളടങ്ങിയ ഫയൽ സമീപത്ത് നിന്ന് കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്.
Also Read- മലപ്പുറത്തെ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ട്രോളി ബാഗിൽ; യുവതിയടക്കം രണ്ടുപേർ പിടിയിൽ
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണമാണ് റസാഖിന്റെ സഹോദരൻ ഏതാനും മാസം മുൻപ് മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച്, നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നു പറഞ്ഞ് റസാഖ് പലവട്ടം വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്നു. പഞ്ചായത്തും മറുപടി വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്നു.
advertisement
സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് പുളിക്കൽ. തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭാര്യാസഹോദരനാണ്. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും റസാഖ് നടത്തിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kondotty,Malappuram,Kerala
First Published :
May 26, 2023 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാംസ്കാരിക പ്രവർത്തകൻ പഞ്ചായത്ത് വരാന്തയിൽ ജീവനൊടുക്കിയ നിലയിൽ; സഹോദരന്റെ മരണത്തിൽ നടപടിയെടുക്കാത്തതിനെതിരെ അവസാന നിമിഷംവരെ പോരാട്ടം