കാണികൾ കുറവായതുകൊണ്ട് സിനിമ പ്രദർശനം നടത്തിയില്ല; തിയേറ്റർ ജീവനക്കാരുമായി സംഘർഷം; മൂന്നു പേർക്ക് പരിക്ക്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇവർ സിനിമ കാണുവാൻ തിയേറ്ററിൽ എത്തിയപ്പോൾ കാണികൾ കുറവായതിനാൽ ഷോ നടത്താൻ കഴിയില്ലെന്ന് തിയേറ്റർ ജീവനക്കാർ അറിയിച്ചു.
കോട്ടയം: കാണികൾ കുറവായതിനാല്‍ തിയേറ്ററിൽ സിനിമ പ്രദർശനം നടത്താതിനെചൊല്ലി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തവരും തിയേറ്റർ ജീവനക്കാരും തമ്മിൽ സംഘർഷം. ഏറ്റുമാനൂർ-അതിരമ്പുഴ റോഡിലെ UGM തിയേറ്ററിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടൊയിരുന്നു സംഭവം.
സിനിമ കാണാനെത്തിയ വൈക്കം കടക്കാമ്പുറത്ത് അജീഷ്(27), ഹരീഷ് (35), സഹോദരന്‍ സുധീഷ് (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓൺലൈനിൽ മൂന്ന് പേർ മാത്രമായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ഇവർ സിനിമ കാണുവാൻ തിയേറ്ററിൽ എത്തിയപ്പോൾ കാണികൾ കുറവായതിനാൽ ഷോ നടത്താൻ കഴിയില്ലെന്ന് തിയേറ്റർ ജീവനക്കാർ അറിയിച്ചു. തുടർന്ന് ബുക്ക് ചെയ്ത തുക തിരികെ വേണമെന്ന് ടിക്കറ്റ് എടുത്തവർ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
advertisement
ടിക്കറ്റ് തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടതിന് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പരിക്കേറ്റവർ പൊലീസിന് പരാതി നൽകി. അതേസമയം മൂന്നു പേരും മദ്യപിച്ച് തിയേറ്ററില്‍ അക്രമം നടത്തുകയായിരുന്നെന്ന് ജീവനക്കാരും പൊലീസിന് മൊഴി നല്‍കി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Location :
First Published :
July 24, 2022 10:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാണികൾ കുറവായതുകൊണ്ട് സിനിമ പ്രദർശനം നടത്തിയില്ല; തിയേറ്റർ ജീവനക്കാരുമായി സംഘർഷം; മൂന്നു പേർക്ക് പരിക്ക്