മദ്യലഹരിയിൽ വീടിനടുത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച മൂന്ന് പൊലീസുകാർ അറസ്റ്റിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാർ മദ്യപിച്ചിരുന്നെന്നും പരാതിക്കാരൻ പറയുന്നു
തിരുവനന്തപുരം: വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിന് ക്രൂരമർദനം.പൊലീസ് സമ്മേളനത്തിലെത്തിയ പൊലീസുകാരാണ് റെയിൽവേ ജീവനക്കാരായ യുവാവിനെ മർദിച്ചത്. സംഭവത്തിൽ മൂന്നു പൊലീസുകാരെ അറസ്റ്റ് ചെയ്തു. കിളിമാനൂർ സ്വദേശി രജീഷിനാണ് മർദമനമേറ്റത്.
കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പൊലീസുകാർ മൂത്രമൊഴിച്ചു. ഇത് രജീഷ് ചോദ്യം ചെയ്തു. വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചു. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും രജീഷ് പറഞ്ഞു.
മർദിച്ച ശേഷം വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചവരെ രജീഷ് തടഞ്ഞതോടെ വീണ്ടും ക്രൂരമായി മർദിച്ചു.ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാർ മദ്യപിച്ചിരുന്നെന്നും രജീഷ് പറഞ്ഞു.
advertisement
ചങ്ങനാശ്ശേരി ട്രാഫിക് പൊലീസിലെ നിവാസ്, ട്രാഫിക് പൊലീസിലെ ഡ്രൈവർ പ്രശാന്ത് പി.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിബിൻ എന്നിവരാണ് മർദിച്ചത്.
പൊലീസുകാർക്കെതിരെ മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്ത കിളിമാനൂർ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മെഡിക്കൽ പരിശോധന നടത്തിയെന്നും ഫലം കിട്ടിയാലേ പ്രതികൾ മദ്യപിച്ചിരുന്നോയെന്ന് പറയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.
Location :
First Published :
July 24, 2022 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യലഹരിയിൽ വീടിനടുത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച മൂന്ന് പൊലീസുകാർ അറസ്റ്റിൽ