തിരുവനന്തപുരം: അഭയ കേസിൽ വീണ്ടും കൂറുമാറ്റും. നാലാം സാക്ഷി സഞ്ജു പി മാത്യുവാണ് ഇന്ന് കൂറു മാറിയത്. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ വാഹനം മഠത്തിന് സമീപം കണ്ടെന്ന മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ മാറ്റിയത്. സിസ്റ്റർ അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റർ അനുപമ കഴിഞ്ഞ ദിവസം മൊഴിമാറ്റിയിരുന്നു. അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും അടുക്കളയില്‍ കണ്ടെന്ന ആദ്യമൊഴിയാണ് മാറ്റിയത്. കേസിലെ അമ്പതാം സാക്ഷിയായിരുന്നു സിസ്റ്റര്‍ അനുപമ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്തുവര്‍ഷത്തിനുശേഷമാണ് വിചാരണ നടക്കുന്നത്. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.
അതേസമയം സാക്ഷികളെല്ലാം പ്രതികളുടെ കസ്റ്റഡിയിലാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസുമായി ബന്ധപ്പെട്ട് പരമാവധി കാര്യങ്ങൾ ചെയ്തു. സാക്ഷികളെല്ലാം പ്രതികളുടെ കസ്റ്റഡിയിലാണ്. ഇപ്പോൾ തങ്ങൾ നിസഹായരാണ്. ഒരാൾ പോലും സത്യം പറയുമെന്ന് തോന്നുന്നില്ല. സഞ്ജു പി. മാത്യു പറയുന്നത് പച്ചക്കള്ളമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതോടെ സഞ്ജു പി മാത്യൂവിനെ കൂറുമാറിയതായി പ്രഖ്യാപിച്ചു. ഇയാൾക്കെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് 29ന് പരിഗണിക്കും.
വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തങ്ങള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതികളുടെ ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെയാണ് കേസില്‍ വിചാരണ ആരംഭിക്കാനായത്.
ചെരിപ്പും ശിരോവസ്ത്രവും അടുക്കളയിൽ കണ്ടെന്ന മൊഴി മാറ്റി; സിസ്റ്റർ അഭയകേസിൽ സാക്ഷി കൂറുമാറി1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസ് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. എന്നാല്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് 1993ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐയുടെ വിവിധ യൂണിറ്റുകളും ഉദ്യോഗസ്ഥരും വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി കുറ്റപത്രം നല്‍കി. എന്നാല്‍ കേസിലെ പ്രതികളായ ഫാ. ജോസ് പുതൃക്കയില്‍ ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍ എന്നിവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.