നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എ.ഡി.ബി വായ്പയുടെ പേരിൽ വിദേശ മലയാളികളെ കബളിപ്പിച്ചു; സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്

  എ.ഡി.ബി വായ്പയുടെ പേരിൽ വിദേശ മലയാളികളെ കബളിപ്പിച്ചു; സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്

  സരിതയെ 31ന് അകം അറസ്റ്റ് ചെയ്യണമെന്നാണ് കോടതി പൊലീസിനു നൽകിയിരിക്കുന്ന നിർദ്ദേശം.

  Saritha s nair

  Saritha s nair

  • Share this:
   തിരുവനന്തപുരം: ഏഷ്യൻ വികസന ബാങ്കിൽ നിന്നു 10 കോടി രൂപയുടെ വായ്പ തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച് വിദേശ മലയാളികളിൽ നിന്നു 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ്. വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതയുടെ ജാമ്യ ബോണ്ട് അഡീഷനൽ ചീഫ് മജിസ്ട്രേട്ട് കോടതി റദ്ദാക്കി. ജാമ്യ വസ്തു കണ്ടു കെട്ടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ജാമ്യക്കാർക്കു നോട്ടിസയച്ചു. സരിതയെ 31ന് അകം അറസ്റ്റ് ചെയ്യണമെന്നാണ് കോടതി പൊലീസിനു നൽകിയിരിക്കുന്ന നിർദ്ദേശം.

   കേസിൽ സരിതയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണു കോടതി നടപടി. കോസ് പരിഗണിച്ചപ്പോഴൊന്നും സരിത കോടതിയിൽ ഹാജരായിരുന്നില്ല. പ്രവാസികളായ കീഴാറ്റിങ്ങൽ സ്വദേശികളായ മണിയൻ (49), സഹോദരൻ രാധാകൃഷ്ണൻ (47) എന്നിവർ നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്.

   വായ്പ തട്ടിപ്പു കേസിൽ ഒന്നാം പ്രതിയാണു ലക്ഷ്മി നായരെന്നും നന്ദിനിയെന്നും അറിയപ്പെട്ടിരുന്ന സരിത എസ്.നായർ. രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ 2018 സെപ്റ്റംബർ ഒന്നിന് ഒരു വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചിരുന്നു. 2009 ഒക്ടോബർ 2 നാണു സംഭവം. ബിജു രാധാകൃഷ്ണൻ ഉടമസ്ഥനായും സരിതാ നായർ ചുമതലക്കാരിയുമായി പട്ടം വൃന്ദാവൻ കോളനിയിൽ സിഇഅർഡി എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പു നടത്തിയെന്നാണ് കേസ്. 2010 ജനുവരി 15നു റജിസ്റ്റർ ചെയ്ത കേസിൽ 2011 ഒക്ടോബർ 9നാണു കുറ്റപത്രം സമർപ്പിച്ചത്.

   Also Read വാട്സാപ് ചാറ്റുകൾ പുറത്ത്; തൊഴിൽ തട്ടിപ്പിൽ സരിതയുടെ പങ്കിന് തെളിവുണ്ടെന്ന് പരാതിക്കാരന്‍

   ഇതിനിടെ 16 ലക്ഷം രൂപയുടെ തൊഴിൽ തട്ടിപ്പു കേസിലും സരിതയെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ  സരിത ഒളിവിലെന്നാണു പൊലീസ് പറയുന്നത്. തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസിനും സിപിഎമ്മുകാർക്കും ഭയമാണെന്നു തൊഴിൽ തട്ടിപ്പിനിരയായ വ്യക്തിയോടു പറയുന്ന സരിതയുടെ വോയ്സ് ക്ലിപ്പും പരാതിക്കാരൻ പുറത്തുവിട്ടിരുന്നു. സരിത പണം പണം കൈപ്പറ്റിയെന്നു വ്യക്തമാക്കുന്ന വാട്സാപ് ചാറ്റുകളും പരാതിക്കാരൻ പുറത്തുവിട്ടിരുന്നു. പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയതും പണം നിക്ഷേപിച്ചതിന്റെ തെളിവും പരാതിക്കാരന്‍ പുറത്തുവിട്ടു. അതേസമംയം കഴിഞ്ഞ ദിവസം പുറത്തു വന്ന ഫോൺ ശബ്ദരേഖ തന്റേതല്ലെന്നു വ്യക്തമാക്കി സരിത നായരും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പിൻവാതിൽ നിയമനത്തിൽ സരിതയുടെ പങ്കിന് തെളിവുണ്ടെന്നാണ് പരാതിക്കാരനായി നെയ്യാറ്റിൻകര സ്വദേശി അരുണ്‍ പറയുന്നത്.

   Also Read സരിത എസ് നായര്‍ക്ക് നാഡീക്ഷയം; സരിതയെയും ബിജു രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്യണമെന്ന് കോടതി

   സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരിലാണ് സരിത തന്നെ വിളിച്ചു തുടങ്ങിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. പരാതിയിൽ അന്വേഷണം വേണമെന്നും അരുണ്‍ ആവശ്യപ്പെട്ടു. എന്നാൽ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ശബ്ദ രേഖ തന്റേതാല്ലെന്നും സരിത അവകാശപ്പെട്ടു. വ്യാജവാര്‍ത്തകളെട്  പ്രതികരിക്കേണ്ട കാര്യമില്ലെന്നും  ഇതു സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കിയിരുന്നു.

   "ആ ശബ്ദം എന്റേതല്ല. മിമിക്രിക്കാരുടെ സഹാത്തോടെയാണ് ഗൂഡാലോചനക്കാര്‍ ഇത് ചെയ്തത്. പരാതിക്കാരന്‍ തന്നെ കണ്ടിട്ടില്ലെന്നാണ് പൊലീസിനു നല്‍കിയിട്ടുള്ള മൊഴിയും എഫ്‌ഐആറിലുമുള്ളത്. ഒരിക്കലും തന്നെ കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങളോടും പറഞ്ഞത്. കാണാതെ എങ്ങനെ പൈസ തന്നു എന്നാണ് പറയുന്നത്. അക്കൗണ്ട് രേഖകളിലൊന്നും അരുണ്‍ എന്നൊരാള്‍ പണം തന്നതിന്റെ രേഖകളില്ല. രണ്ടു വര്‍ഷത്തെ മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടും ഈ പേരില്‍ ഒരാള്‍ അക്കൗണ്ടില്‍ പണം ഇട്ടതു കണ്ടിട്ടില്ല"- സരിത പറഞ്ഞു.

   സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വന്നതു മുതലുള്ള ഗൂഢാലോചനയാണിതെന്നും സരിത ആരോപിച്ചു. സിബിഐ അന്വേഷണത്തിനു മൊഴികൊടുക്കരുതെന്ന് ബ്ലാക്ക് മെയില്‍ തനിക്കു നേരെ രണ്ടു മൂന്നാഴ്ചകളായി വരുന്നുണ്ട്.  കേസില്‍ നിന്ന് പിന്‍മാറണം എന്ന് പറഞ്ഞ് ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും സരിത ആരോപിച്ചിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}