HOME » NEWS » Kerala »

വാട്സാപ് ചാറ്റുകൾ പുറത്ത്; തൊഴിൽ തട്ടിപ്പിൽ സരിതയുടെ പങ്കിന് തെളിവുണ്ടെന്ന് പരാതിക്കാരന്‍

പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയതും പണം നിക്ഷേപിച്ചതിന്റെ തെളിവും പരാതിക്കാരന്‍ പുറത്തുവിട്ടു.

News18 Malayalam | news18-malayalam
Updated: February 9, 2021, 4:14 PM IST
വാട്സാപ് ചാറ്റുകൾ പുറത്ത്; തൊഴിൽ തട്ടിപ്പിൽ സരിതയുടെ പങ്കിന് തെളിവുണ്ടെന്ന് പരാതിക്കാരന്‍
പരാതിക്കാരൻ പുറത്തുവിട്ട ചാറ്റ്
  • Share this:
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതാ നായർക്കെതിരായ തെളിവുകൾ പുറത്തുവിട്ട് പരാതിക്കാരൻ. സരിത പണം പണം കൈപ്പറ്റിയെന്നു വ്യക്തമാക്കുന്ന വാട്സാപ് ചാറ്റുകളാണ് പുറത്തുവിട്ടത്. പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയതും പണം നിക്ഷേപിച്ചതിന്റെ തെളിവും പരാതിക്കാരന്‍ പുറത്തുവിട്ടു. അതേസമംയം കഴിഞ്ഞ ദിവസം പുറത്തു വന്ന ഫോൺ ശബ്ദരേഖ തന്റേതല്ലെന്നു വ്യക്തമാക്കി സരിത നായരും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പിൻവാതിൽ നിയമനത്തിൽ സരിതയുടെ പങ്കിന് തെളിവുണ്ടെന്നാണ് പരാതിക്കാരനായി നെയ്യാറ്റിൻകര സ്വദേശി അരുണ്‍ പറയുന്നത്.

സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരിലാണ് സരിത തന്നെ വിളിച്ചു തുടങ്ങിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. പരാതിയിൽ അന്വേഷണം വേണമെന്നും അരുണ്‍ ആവശ്യപ്പെട്ടു.എന്നാൽ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ശബ്ദ രേഖ തന്റേതാല്ലെന്നും സരിത അവകാശപ്പെട്ടു. വ്യാജവാര്‍ത്തകളെട്  പ്രതികരിക്കേണ്ട കാര്യമില്ലെന്നും  ഇതു സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.

"ആ ശബ്ദം എന്റേതല്ല. മിമിക്രിക്കാരുടെ സഹാത്തോടെയാണ് ഗൂഡാലോചനക്കാര്‍ ഇത് ചെയ്തത്. പരാതിക്കാരന്‍ തന്നെ കണ്ടിട്ടില്ലെന്നാണ് പൊലീസിനു നല്‍കിയിട്ടുള്ള മൊഴിയും എഫ്‌ഐആറിലുമുള്ളത്. ഒരിക്കലും തന്നെ കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങളോടും പറഞ്ഞത്. കാണാതെ എങ്ങനെ പൈസ തന്നു എന്നാണ് പറയുന്നത്. അക്കൗണ്ട് രേഖകളിലൊന്നും അരുണ്‍ എന്നൊരാള്‍ പണം തന്നതിന്റെ രേഖകളില്ല. രണ്ടു വര്‍ഷത്തെ മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടും ഈ പേരില്‍ ഒരാള്‍ അക്കൗണ്ടില്‍ പണം ഇട്ടതു കണ്ടിട്ടില്ല"- സരിത പറഞ്ഞു.

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വന്നതു മുതലുള്ള ഗൂഢാലോചനയാണിതെന്നും സരിത ആരോപിച്ചു. സിബിഐ അന്വേഷണത്തിനു മൊഴികൊടുക്കരുതെന്ന് ബ്ലാക്ക് മെയില്‍ തനിക്കു നേരെ രണ്ടു മൂന്നാഴ്ചകളായി വരുന്നുണ്ട്.  കേസില്‍ നിന്ന് പിന്‍മാറണം എന്ന് പറഞ്ഞ് ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും സരിത പറയുന്നു.

തെഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി എസ്എസ് അരുണ്‍ ആണ് സരിതക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ആരോഗ്യ കേരളം പദ്ധതിയില്‍ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയെന്നു ലവ്യക്തമാക്കുന്ന  ഫോണ്‍ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജോലി കിട്ടുന്നവരും കുടുംബവും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും പിൻവാതിൽ നിയമനത്തിൽ  ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും സരിത ശബ്ദരേഖയിൽ പറയുന്നുണ്ട്.  ബെവ്കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദ്ധാനം ചെയ്ത ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സരിതയ്ക്കെതിരെയുള്ള പരാതി.

Also Read സരിതയുടെ നിയമനത്തട്ടിപ്പ്: അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ; തട്ടിപ്പിന് ഇരയായതിൽ ഡിവൈഎഫ്ഐ പ്രവർത്തകരും

ബെവ്കോയില്‍ സ്റ്റോര്‍ അസിസ്റ്റന്റായി നിയമനം നല്‍കാമെന്ന് പറഞ്ഞ് സരിതയും കൂട്ടരും പതിനൊന്നര ലക്ഷം രൂപ തട്ടിയെന്ന് നെയ്യാറ്റിന്‍കര സ്വദേശി അരുൺ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച  പരാതിയിൽ സരിതാ നായർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി കുന്നത്തുകാൽ പഞ്ചായത്തിലെ  ഇടതു സ്ഥാനാർഥിയായി വിജയിച്ച രതീഷ് എന്നയാളാണ്. ഇയാൾ പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ രണ്ടാം പ്രതിയാണ് സരിത. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി.

Also Read ബെവ്‌കോയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തു: സരിതാ നായർക്കെതിരെ കേസ്, കൂട്ടുപ്രതി ഇടതു സ്ഥാനാര്‍ത്ഥി

ബെവ്‌കോയിൽ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതിനു ശേഷം വ്യാജ നിയമന ഉത്തരവ് നൽകിയെന്നും പരാതിയിൽ അരുൺ ആരോപിക്കുന്നുണ്ട്.  ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് ഉത്തരവ് വ്യാജമാണെന്നു മനസിലായത്.  ഇതിനെ തുടർന്നാണ് അരുൺ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.ക്ക്‌ പരാതി നൽകിയത്.

ഒന്നാം പ്രതിയായ രതീഷ് പത്തുലക്ഷം രൂപയാണ് കൈപ്പറ്റിയത്. ബാക്കി ഒരു ലക്ഷം രൂപ രണ്ടാം പ്രതിയായ സരിതാ നായർക്ക് നൽകിയെന്നും പരാതിയിൽ പറയുന്നു.  സരിതയുടെ തിരുനെൽവേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം കൈമാറിയത്.
Published by: Aneesh Anirudhan
First published: February 9, 2021, 4:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories