തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ബന്ധുക്കൾ കൈകാര്യം ചെയ്തു
- Published by:ASHLI
- news18-malayalam
Last Updated:
പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു ജയിലർ
തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ബന്ധുക്കളുടെ മർദ്ദനം. മധുര സെൻട്രൽ ജയിലിലെ തടവുകാരന്റെ ചെറുമകളോടാണ് അസി.ജയിലറായ ബാലഗുരുസ്വാമിയുടെ മോശം പെരുമാറ്റം. തടവുകാരനെ കാണാൻ വരുന്ന ബന്ധുക്കളുമായി പരിചയത്തിലായ ജയിലർ പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
ഈ വിവരം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവർ വഴിയിലിട്ട് ബാലഗുരുവിനെ തല്ലുകയായിരുന്നു. പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വിഡിയോയും പ്രചരിച്ചു.
Location :
Madurai,Madurai,Tamil Nadu
First Published :
December 22, 2024 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ബന്ധുക്കൾ കൈകാര്യം ചെയ്തു