വഴിവിട്ട ബന്ധം കണ്ടെത്തി; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊന്ന് കനാലിൽ തള്ളി

Last Updated:

മുല്ലപ്പെരിയാറിൽ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്.

മുല്ലപ്പെരിയാറിൽ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്. | auto driver and his wife killed the young man who found their extra marital relationship in kambam
മുല്ലപ്പെരിയാറിൽ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്. | auto driver and his wife killed the young man who found their extra marital relationship in kambam
തമിഴ്നാട് : കമ്പത്ത് ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി. മുല്ലപ്പെരിയാറിൽ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്. പ്രതികൾ പോലീസിൽ കീഴടങ്ങി. മൃതദേഹം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കമ്പം നാട്ടുകാൽ തെരുവിൽ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ, ഭാര്യ നിത്യ, മൃതദേഹം നീക്കം ചെയ്യാൻ സഹായിച്ച വിനാദ് കുമാറിൻറെ സുഹൃത്ത് രമേശ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രകാശിന് വിനാദ് കുമാറിൻറെ ഭാര്യ നിത്യയുമായി അവിഹിതമായ ബന്ധം ഉണ്ടായിരുന്നു. തൻറെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രകാശ് പീഡിപ്പിച്ചിരുന്നതെന്നാണ് നിത്യ പോലീസിനോട് പറഞ്ഞത്.
ഇത് കണ്ടെത്തിയ വിനോദ് പ്രകാശിനെ വധിക്കാൻ പദ്ധതി തയാറാക്കി. ഇതിനിടെ ഈ മാസം 21 മുതൽ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് പ്രകാശിൻറെ ഭാര്യ കനിമൊഴി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിരുന്നു. മൊബൈൽ ഫോണിലെ കോളുകൾ പൊലീസ് പരിശോധിച്ചപ്പോൾ നിത്യയുമായി നിരന്തരം ഏറെ നേരം സംസാരിച്ചിരുന്നതായും കണ്ടെത്തി.
advertisement
പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായതോടെ വിനോദും നിത്യയും വില്ലേജ് ഓഫീസർ കണ്ണന് മുന്നിലെത്തി കുറ്റം ഏറ്റു പറഞ്ഞു. കണ്ണൻ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്. സംഭവ ദിവസം പ്രകാശ്, വിനോദ് കുമാറിനൊപ്പം അയാളുടെ വീട്ടിലെത്തി മദ്യപിച്ചു. മദ്യ ലഹരിയിലായതോടെ വിനോദ് കുമാർ പ്രകാശിൻറെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വഴിവിട്ട ബന്ധം കണ്ടെത്തി; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊന്ന് കനാലിൽ തള്ളി
Next Article
advertisement
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
  • സാങ്കേതിക വിദ്യയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ നേടണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ.

  • എടവണ്ണ ജാമിഅ നദ്‌വിയ്യ, ഡൽഹി ജാമിഅ മില്ലിയ, ഫ്രീസ്‌റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ.

  • ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നു.

View All
advertisement