advertisement

ബാങ്കിൽ കസ്റ്റമർ നിക്ഷേപിച്ച ഒരു കോടിയിലധികം രൂപ സ്വന്തം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയ മാനേജര്‍ അറസ്റ്റില്‍ 

Last Updated:

കസ്റ്റമറിന്റെ ഒരു കോടിയിലധികം രൂപയാണ് ഇദ്ദേഹം തിരിമറി നടത്തിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഹൈദരാബാദ്: ബാങ്കിൽ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ എസ്ബിഐയിലെ സീനിയർ മാനേജർ അറസ്റ്റിൽ. ഹൈദരാബാദിലെ റായ്ദുർഗം ബ്രാഞ്ചിലെ മാനേജരാണ് അറസ്റ്റിലായത്. കസ്റ്റമറിന്റെ ഒരു കോടിയിലധികം രൂപയാണ് ഇദ്ദേഹം തിരിമറി നടത്തിയത്.
ഫണികുമാർ എന്ന ഇടപാടുകാരന്റെ 1.07 കോടി രൂപയാണ് മാനേജർ തന്റെ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതേതുടർന്ന് ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു.
തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. രണ്ട് മാസം നീണ്ട തെരച്ചിലിനൊടുവിലാണ് ഇയാളെ വിശാഖപട്ടണത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
advertisement
പരാതിക്കാർ ഫണികുമാറിന്റെ പേരിൽ റായ്ദുർഗം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് രണ്ട് ടീമുകളായി വിന്യസിച്ചാണ് പോലീസ് ഇയാൾക്കായി തെരച്ചിൽ നടത്തിയത്.
Summary: Bank manager arrested for defrauding the Rs one crore deposit to the accounts of his family members
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാങ്കിൽ കസ്റ്റമർ നിക്ഷേപിച്ച ഒരു കോടിയിലധികം രൂപ സ്വന്തം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയ മാനേജര്‍ അറസ്റ്റില്‍ 
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement