നാലുവര്‍ഷത്തിനിടെ ഒന്നരക്കോടിയുടെ സമ്പത്ത്; തമിഴ്‌നാട്ടില്‍ എസ്‌ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ് 

Last Updated:

4,907 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ട് വീടുകളും ഇദ്ദേഹം വാങ്ങിയിരുന്നു. ഇക്കാലയളവില്‍ 1.27 കോടിയുടെ സ്വത്തുക്കള്‍ ഇദ്ദേഹവും കുടുംബവും സമ്പാദിച്ചുവെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മധുര: വരുമാനത്തെക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്‌നാട്ടില്‍ എസ്‌ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. നാല് വര്‍ഷത്തിനിടെ ഇവര്‍ 1.27 കോടിയുടെ സ്വത്ത് സമ്പാദിച്ചതെന്നാരോപിച്ചാണ് കേസ്. വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ഡയറക്ട്രേറ്റാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
മധുരയിലെ മാട്ടുത്താവണി, ടിഎം നഗര്‍ സ്വദേശികളായ എസ് തെന്നരശുവിനും ഭാര്യ കവിതയ്ക്കുമെതിരെയാണ് അനധികൃത സ്വത്ത് സമ്പാദനമാരോപിച്ച് കേസെടുത്തിരിക്കുന്നത്. ഇവരുടെ പേരില്‍ കണക്കിൽപ്പെടാത്ത സ്വത്തുക്കളുണ്ടെന്ന് വിജിലന്‍സിന് സൂചന ലഭിച്ചിട്ടുണ്ട്.
advertisement
2016 ഏപ്രില്‍ തുടക്കത്തില്‍ ഇവരുടെ കൈവശം 20.70 ലക്ഷം രൂപയുടെ സ്വത്തുക്കളാണുണ്ടായിരുന്നത്. 2020 മാര്‍ച്ച് 31 ആയപ്പോഴേക്കും ഇത് 2.26 കോടിയായി ഉയര്‍ന്നു. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന ശമ്പളം, പൂര്‍വ്വിക സ്വത്തുക്കള്‍ എന്നിവയില്‍ നിന്നുള്ള വരുമാനവും എസ്‌ഐയ്ക്കുണ്ട്. ഇത് ഏകദേശം 1.26 കോടിരൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭവന വായ്പ, സ്വര്‍ണ്ണവായ്പ എന്നിവയ്ക്കായി വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇദ്ദേഹം ചെലവാക്കുന്നു. മധുര, ശിവഗംഗ ജില്ലകളിലായി ഇദ്ദേഹത്തിന്റെ പേരില്‍ നിരവധി സ്വത്തുക്കളുമുണ്ട്. ഇവിടങ്ങളില്‍ നാലിടത്തായി 3.66 ഏക്കര്‍ സ്ഥലവുമുണ്ട്. കൂടാതെ 4,907 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ട് വീടുകളും ഇദ്ദേഹം വാങ്ങിയിരുന്നു. ഇക്കാലയളവില്‍ 1.27 കോടിയുടെ സ്വത്തുക്കള്‍ ഇദ്ദേഹവും കുടുംബവും സമ്പാദിച്ചുവെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
advertisement
2000ലാണ് തെന്നരശു സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്. 2013ല്‍ ഇദ്ദേഹത്തിന് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാല്‍ 2014ല്‍ ഇദ്ദേഹത്തെ വീണ്ടും സബ് ഇന്‍സ്‌പെക്ടറായി തരംതാഴ്ത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാലുവര്‍ഷത്തിനിടെ ഒന്നരക്കോടിയുടെ സമ്പത്ത്; തമിഴ്‌നാട്ടില്‍ എസ്‌ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ് 
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement