കോഴിക്കോട് ബംഗാളി പെൺകുട്ടിയെ 5 മലയാളികൾ ചേർന്ന് ബലാത്സംഗം ചെയ്തു; പ്രതികൾ‌ ഒളിവിൽ

Last Updated:

പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു

പൊലീസ്
പൊലീസ്
കോഴിക്കോട് രാമനാട്ടുകരയിൽ ബംഗാളി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. 15 കാരിയെ 5 മലയാളി യുവാക്കൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. പ്രതികൾ ഒളിവിലാണ്. ബംഗാളിൽ നിന്നുള്ള പൊലീസ് സംലം കോഴിക്കോട്ടെത്തി. ‌രാമനാട്ടുകരയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. ഓഗസ്റ്റ് 19നാണ് കേസിനാസ്‌പദമായ സംഭവം.
തുണിക്കടയില്‍ ജോലി ചെയ്യുകയാണ് പെണ്‍കുട്ടി. തനിക്കൊപ്പം ജോലി ചെയ്യുന്ന യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് പറയപ്പെടുന്നു. തുണിക്കടയിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി. കാറിൽ വച്ച് പെൺകുട്ടിയെ ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം അഞ്ച് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതേസമയം മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇതും വായിക്കുക: വിവാഹാഭ്യർത്ഥന നിരസിച്ച സഹപ്രവർത്തകയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 20ന് കാമുകന്‍ തന്നെ പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുവന്ന് വീടിന് സമീപം ഇറക്കിവിട്ടു. ഏറെ അവശയായി പെണ്‍കുട്ടിയെ കുടുംബം ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധിയിടങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. തനിക്ക് ലഹരി നല്‍കിയതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മേഖലയിലെ സിസിടിവി പരിശോധിച്ച പൊലീസിന് പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. കൂടാതെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകളും ലഭിച്ചതായി പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ബംഗാളി പെൺകുട്ടിയെ 5 മലയാളികൾ ചേർന്ന് ബലാത്സംഗം ചെയ്തു; പ്രതികൾ‌ ഒളിവിൽ
Next Article
advertisement
ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായവരെ  ഏറെ അകലെയുള്ള ജയിലുകളിലേക്ക് മാറ്റിയതെന്തുകൊണ്ട്?
ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായവരെ ഏറെ അകലെയുള്ള ജയിലുകളിലേക്ക് മാറ്റിയതെന്തുകൊണ്ട്?
  • അമൃത്പാല്‍ സിംഗിനെ പഞ്ചാബില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെയുള്ള ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി.

  • സോനം വാംഗ്ചുക്കിനെ ലേയില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെയുള്ള ജോധ്പുര്‍ ജയിലിലേക്ക് മാറ്റി.

  • അമൃത്പാല്‍ സിംഗും സോനം വാംഗ്ചുക്കും ആഭ്യന്തര കലാപം വളര്‍ത്തിയെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു.

View All
advertisement