വിവാഹാഭ്യർത്ഥന നിരസിച്ച സഹപ്രവർത്തകയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഭാര്യയെ ഉപേക്ഷിക്കാമെന്ന് പറഞ്ഞും വിവാഹത്തിന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടും രവി പലവട്ടം ശ്വേതയെ സമീപിച്ചിരുന്നു
ബെംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ തടാകത്തിലേക്ക് കാര്‍ ഓടിച്ചിറക്കി സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹസൻ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് സംഭവം. ശ്വേത (32) എന്ന യുവതിയാണ് മരിച്ചത്. വിവാഹിതനും ശ്വേതയുടെ സഹപ്രവര്‍ത്തകനുമായ രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതും വായിക്കുക: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള ഫോട്ടോയെ മോശമായി ചിത്രീകരിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്നു; ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുനീസ പരാതി നൽകി
ശ്വേതയെ രവി കാറില്‍ കയറ്റിയ ശേഷം, തടാകത്തിലേക്ക് കാര്‍ ഓടിച്ച് ഇറക്കുകയായിരുന്നു. രവി നീന്തി രക്ഷപ്പെട്ടെങ്കിലും ശ്വേത കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും ശ്വേതയെ രക്ഷിക്കാനായില്ല.
ഇതും വായിക്കുക: പെൺകുട്ടിയെ വിവാഹംചെയ്തു നൽകാത്തതിന് ആയുധങ്ങളുമായെത്തി വീടുകയറി ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
ഭാര്യയെ ഉപേക്ഷിക്കാമെന്ന് പറഞ്ഞും വിവാഹത്തിന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടും രവി പലവട്ടം ശ്വേതയെ സമീപിച്ചിരുന്നു. എന്നാല്‍ ശ്വേത ഇതിന് സമ്മതിച്ചില്ല. വിവാഹമോചിതയായിരുന്ന ശ്വേത മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. സംഭവദിവസം, ശ്വേതയെ രവി കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ചന്ദനഹള്ളിക്ക് സമീപത്തെ തടാകത്തിലേക്ക് കാര്‍ ഓടിച്ച് ഇറക്കുകയുമായിരുന്നു.
advertisement
ശ്വേതയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് രവിയെ ചോദ്യംചെയ്തു. എന്നാല്‍ കാര്‍ അബദ്ധത്തില്‍ തടാകത്തിലേക്ക് വീണുവെന്നാണ് രവിയുടെ വാദം. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് രവിയുള്ളത്. അന്വേഷണം പുരോഗമിക്കുകയാണ്.
Location :
Hassan,Hassan,Karnataka
First Published :
August 22, 2025 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹാഭ്യർത്ഥന നിരസിച്ച സഹപ്രവർത്തകയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ