റാപ്പിഡോ ബൈക്ക് ഡ്രൈവർ യാത്രക്കിടെ സ്വയംഭോഗം ചെയ്തു; പിന്നീട് Love You സന്ദേശവുമയച്ചെന്ന് യുവതി
- Published by:Rajesh V
- news18-malayalam
Last Updated:
മണിപ്പൂരിലെ അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് പോകാൻ റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്ത യുവതിക്കാണ് ദുരുനുഭവമുണ്ടായത്
ബെംഗളൂരു: റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറിൽ നേരിടേണ്ടിവന്ന മോശം അനുഭവം പങ്കുവെച്ച് യുവതി. റൈഡിനിടെ ഡ്രൈവർ സ്വയംഭോഗത്തിലേർപ്പെടുകയും പിന്നീട് തന്റെ നമ്പർ ബ്ലോക്ക് ചെയ്യാൻ നിർബന്ധിതയാകുന്നതുവരെ ആവർത്തിച്ച് അവളെ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്തുവെന്ന് യുവതി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. മണിപ്പൂരിലെ അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് പോകാൻ റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തതാണ് ബെംഗളൂരു യുവതി.
തനിക്ക് ലഭിച്ച ലൈംഗിക ചുവയുള്ള മെസേജുകൾ സോഷ്യൽ മീഡിയയിൽ യുവതി പരസ്യപ്പെടുത്തി. തനിക്ക് ലഭിച്ച അനുചിതമായ സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണ് റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ ലൈംഗികമായി ഉപദ്രവിച്ചതിന്റെ വിവരവും അവർ വെളിപ്പെടുത്തിയത്.
ആപ്പിൽ പറഞ്ഞിരുന്ന ബൈക്കിൽ നിന്ന് വ്യത്യസ്തമായ ബൈക്കുമായാണ് ഡ്രൈവർ എത്തിയതെന്ന് യുവതി പറയുന്നു. തന്റെ രജിസ്റ്റർ ചെയ്ത വാഹനം സർവീസ് ചെയ്യാൻ നൽകിയിരിക്കുകയാണെന്ന് പറഞ്ഞാണ് യുവാവ് എത്തിയത്. ബുക്കിംഗ് ഉറപ്പാക്കാൻ ഡ്രൈവറുടെ ആപ്പ് പരിശോധിച്ച ശേഷം യുവതി യാത്ര തുടർന്നു.
advertisement
Thread 🧵#SexualHarassement
Today, I went for the Manipur Violence protest at Town Hall Bangalore and booked a @rapidobikeapp auto for my way back home. However, multiple auto cancellations led me to opt for a bike instead. pic.twitter.com/bQkw4i7NvO— Athira Purushothaman (@Aadhi_02) July 21, 2023
advertisement
യാത്രയ്ക്കിടെ, റാപ്പിഡോ ഡ്രൈവർ റോഡിന്റെ ഒഴിഞ്ഞ ഭാഗത്ത് വച്ച് സ്വയംഭോഗം ചെയ്യാൻ തുടങ്ങിയപ്പോൾ ഞെട്ടിപ്പോയെന്നും യുവതി പറയുന്നു.
“യാത്രയ്ക്കിടയിൽ, മറ്റ് വാഹനങ്ങളൊന്നുമില്ലാത്ത ഒരു വിദൂര പ്രദേശത്ത് ഞങ്ങൾ എത്തി. ഞെട്ടിപ്പിക്കുന്ന തരത്തിൽ, ഡ്രൈവർ ഒരു കൈകൊണ്ട് അനുചിതമായ പെരുമാറ്റത്തിൽ ഏർപ്പെടാൻ തുടങ്ങി (ബൈക്ക് ഓടിക്കുന്ന സമയത്ത് സ്വയംഭോഗം). എന്റെ സുരക്ഷയെ ഭയന്ന്, ആ സമയം ഞാൻ മൗനം പാലിച്ചു,” യുവതി എഴുതി.
Also Read- ആലപ്പുഴ തായങ്കരിയിൽ കാർ കത്തി മരിച്ചത് ഉടമ തന്നെ; ആധാരവും മക്കളുടെ സർട്ടിഫിക്കറ്റുകളും കത്തിച്ചു
advertisement
ബൈക്ക് ടാക്‌സിക്ക് ഓൺലൈനായി പണം നൽകി, വിലാസം കിട്ടാതിരിക്കാൻ വീട്ടിൽ നിന്ന് 200 മീറ്റർ അകലെ ഇറക്കിവിടാൻ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും യുവതിയുടെ ദുരിതം അവിടെ അവസാനിച്ചില്ല. “സവാരി കഴിഞ്ഞപ്പോൾ, അയാൾ എന്നെ വാട്ട്‌സ്ആപ്പിൽ വിളിക്കുകയും സന്ദേശമയയ്‌ക്കുകയും ചെയ്യാൻ തുടങ്ങി. ശല്യം തടയാൻ എനിക്ക് ആ നമ്പർ ബ്ലോക്ക് ചെയ്യേണ്ടിവന്നു”- യുവതി പറയുന്നു.
റാപ്പിഡോ ഡ്രൈവറിൽ നിന്ന് തനിക്ക് ലഭിച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് യുവതി പങ്കുവെച്ചു. അയാൾ അവൾക്ക് ചുംബിക്കുന്ന ഇമോജികളും ഹാർട്ട് ഇമോജികളോടുകൂടിയ “ലവ് യു” എന്ന സന്ദേശവും അയച്ചു.
advertisement
യുവതി റാപ്പിഡോയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് തന്റെ ത്രെഡിൽ ടാഗ് ചെയ്യുകയും പ്രശ്നം പരിശോധിക്കാനും ഡ്രൈവർമാർക്കായി പശ്ചാത്തല പരിശോധന നടത്താനും കമ്പനിയോട് ആവശ്യപ്പെട്ടു. ഡ്രൈവർ തന്നെ വിവിധ നമ്പറുകളിൽ നിന്ന് വിളിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു സിറ്റി പൊലീസ് ആവശ്യമായ നടപടിയെടുക്കാൻ എസ് ജെ.പാർക്ക് പൊലീസിനോട് ആവശ്യപ്പെട്ടു.
English Summary: A Bengaluru woman has accused a Rapido bike taxi driver of masturbating during her ride and sending inappropriate messages to her.
Location :
Bangalore,Bangalore,Karnataka
First Published :
July 22, 2023 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
റാപ്പിഡോ ബൈക്ക് ഡ്രൈവർ യാത്രക്കിടെ സ്വയംഭോഗം ചെയ്തു; പിന്നീട് Love You സന്ദേശവുമയച്ചെന്ന് യുവതി


