ആലപ്പുഴ തായങ്കരിയിൽ കാർ കത്തി മരിച്ചത് ഉടമ തന്നെ; ആധാരവും മക്കളുടെ സർട്ടിഫിക്കറ്റുകളും കത്തിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ജയിംസ് കുട്ടിയുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടർന്ന് കമ്പി ഇട്ടിരുന്നു. ഇത് വീട്ടുകാർ തിരിച്ചറിഞ്ഞു
ആലപ്പുഴ: എടത്വ തായങ്കരിയിൽ ശനിയാഴ്ച പുലർച്ചെ കാർ കത്തി മരിച്ചത് വാഹനത്തിന്റെ ഉടമ തന്നെയെന്ന് തിരിച്ചറിഞ്ഞു. എടത്വ മാമ്മൂട്ടിൽ ജയിംസ് കുട്ടി ജോർജ് (49)ആണ് മരിച്ചത്. മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയ നിലയിലായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ജയിംസ് കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മക്കളുടെ സർട്ടിഫിക്കറ്റുകളും ആധാരവും ഉൾപ്പെടെ കത്തിച്ചാണ് ജയിംസ് കുട്ടി ജീവനൊടുക്കിയത്.
Also Read- ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോൺ പിടിച്ചെടുത്തു
ജയിംസ് കുട്ടിയുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടർന്ന് കമ്പി ഇട്ടിരുന്നു. ഇത് വീട്ടുകാർ തിരിച്ചറിഞ്ഞു. കാറിനുള്ളിൽ കയറിയ ജയിംസ് കുട്ടി പെട്രോൾ ഒഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് കരുതുന്നത്. ഇയാൾ മദ്യപിച്ച് ദിവസവും വീട്ടുകാരുമായി വഴക്കുണ്ടാക്കുമായിരുന്നു. വഴക്കിനൊടുവിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യും.
advertisement
Also Read- സഹോദരിയെ കൊലപ്പെടുത്തി വെട്ടിയെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലേക്ക് പോയ യുവാവ് പിടിയില്‍
ആധാരം ഉൾപ്പെടെ കത്തിക്കുകയാണെന്ന് കാണിച്ച് ജയിംസ് കുട്ടി സുഹൃത്തിന് സന്ദേശം അയച്ചിരുനു. തായങ്കര ജെട്ടി റോഡിൽ ഇന്ന് പുലർച്ചെയാണ് കാർ കത്തുന്നത് പ്രദേശവാസിയുടെ ശ്രദ്ധയിൽ പെട്ടത്. തീ ആളിപ്പടരുന്നത് കണ്ടപ്പോൾ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെയും അറിയിച്ചു. എടത്വ പൊലീസിന്റെ നിർദേശമനുസരിച്ച് നാല് മണിയോടെ അഗ്നിരക്ഷാ സേന എത്തി തീയണച്ചു. കാറും കാറിലുണ്ടായിരുന്ന ആളും കത്തിനശിച്ചിരുന്നു.
advertisement
ജയിംസ് കുട്ടിയുടെ സംസ്കാരം ശനിയാഴ്ച വൈകിട്ട് 5.30ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ജോയിസ് ആണ് ഭാര്യ. മക്കൾ: ആൽവിൻ, അനീറ്റ. ഇരുവരും വിദ്യാർത്ഥികളാണ്.
Location :
Alappuzha,Alappuzha,Kerala
First Published :
July 22, 2023 5:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴ തായങ്കരിയിൽ കാർ കത്തി മരിച്ചത് ഉടമ തന്നെ; ആധാരവും മക്കളുടെ സർട്ടിഫിക്കറ്റുകളും കത്തിച്ചു


