ആദ്യ ഭാര്യയുടെ insta reels കണ്ടിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയം രണ്ടാം ഭാര്യ മുറിച്ചു

Last Updated:

പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായി സംഭവിച്ചുപോയതെന്ന് രണ്ടാം ഭാര്യ പൊലീസിനോട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
അമരാവതി: മൊബൈൽ ഫോണിൽ ആദ്യ ഭാര്യയുടെ ഇൻസ്റ്റ റീൽസ് കണ്ടുകൊണ്ടിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയം രണ്ടാം ഭാര്യ മുറിച്ചു. ബ്ലേഡ് ഉപയോഗിച്ചാണ് രണ്ടാം ഭാര്യ ക്രൂരകൃത്യം ചെയ്തത്. ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലാണ് സംഭവം.
ഗുരുതര രക്ത സ്രാവത്തെ തുടർന്ന് ഭർത്താവ് ആനന്ദ് ബാബുവിനെ നന്ദിഗാമ സർക്കാർ ആശുപത്രിയിലെത്തിച്ചു. പിന്നീട് തുടർ ചികിത്സയ്ക്ക് വിജയവാഡയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചില പ്രശ്നങ്ങളെ തുടർന്ന് ആനന്ദ് ബാബുവും ആദ്യ ഭാര്യയും വേർപിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ചുവർഷം മുൻപാണ് വരമ്മ എന്ന സ്ത്രീയെ ആനന്ദ് ബാബു രണ്ടാമത് വിവാഹം ചെയ്തത്.
advertisement
രണ്ടാം വിവാഹം കഴിഞ്ഞെങ്കിലും മൊബൈൽ ഫോണിൽ ആദ്യ ഭാര്യയുടെ ഇൻസ്റ്റ റീൽസ് കാണുന്നത് ഇയാൾ പതിവാക്കിയിരുന്നു. ഇതിന്റെ പേരിൽ പലപ്പോഴും ഇരുവരും വഴക്കിട്ടിരുന്നു.
വെള്ളിയാഴ്ച രാത്രി ആനന്ദ് ബാബു ഫോണിൽ ഇൻസ്റ്റ റീൽസ് കണ്ടത് വരമ്മയെ ചൊടിപ്പിച്ചു. ചൂടേറിയ വാക്കുതർക്കത്തിനൊടുവിൽ ആനന്ദ് ബാബുവിനെ വരമ്മ പിടിച്ചു തള്ളുകയും ബ്ലേഡ് കൊണ്ട് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായി സംഭവിച്ചുപോയതെന്നാണ് വരമ്മ പൊലീസിനോട് പറഞ്ഞത്. ആനന്ദ് ബാബുവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
advertisement
English Summary: A woman cut private parts of her husband with a blade when he was watching Instagram reels of his first wife. Anand Babu, who was bleeding heavily, was admitted to government hospital at Nandigama and was later shifted to a hospital in Vijayawada for advanced treatment.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആദ്യ ഭാര്യയുടെ insta reels കണ്ടിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയം രണ്ടാം ഭാര്യ മുറിച്ചു
Next Article
advertisement
പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ
പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ
  • പിഎം ശ്രീ പദ്ധതിയിൽ കേരളം ഔദ്യോഗികമായി പങ്കാളിയായത് വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകും.

  • കേരളം പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാനത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ആധുനികവൽക്കരണം ലക്ഷ്യമിടുന്നു.

  • വിദ്യാർത്ഥികളുടെ ഭാവി പന്താടാനില്ല, പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാന സർക്കാരിന്റെ വിവേകമാണ്.

View All
advertisement