ഡീപ് ഫേക്ക് ഉപയോഗിച്ച് യുവതിയുടെ വീഡിയോകളും ചിത്രങ്ങളും അശ്ലീല സൈറ്റിലിട്ടു; ചതിച്ചത് ഉറ്റസുഹൃത്ത്

Last Updated:
ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന വ്യാജ വീഡിയോകളും ചിത്രങ്ങളും വലിയ രീതിയിൽ പ്രചരിക്കുന്നത് സ്ത്രീ സുരക്ഷയ്ക്ക് ഇപ്പോൾ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിൽ നിന്നും മറ്റുമായി എടുക്കുന്ന ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ ഉപയോഗിക്കുകയും മറ്റാരുടെയെങ്കിലും ശരീരത്തോടൊപ്പം ഉപയോഗിച്ചുമാണ് ചിത്രങ്ങളും വീഡിയോകളും പുറത്തുവരുന്നത്. ഇപ്പോഴിതാ യുകെ സ്വദേശിയായ ഒരു യുവതി തന്റെ ഡീപ് ഫേക്ക് ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
ആദ്യം തനിക്ക് അറിയാത്ത ഒരു ഇമെയിലിൽ നിന്ന് അശ്ലീല സൈറ്റിലേക്കുള്ള ലിങ്ക് ലഭിച്ചതോടെ ആണ് ആ സത്യം മനസ്സിലാക്കിയത് എന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ജോഡി (യഥാർത്ഥ പേരല്ല) എന്ന യുവതി പറഞ്ഞു. ആ സൈറ്റ് ഓപ്പൺ ചെയ്തു നോക്കിയപ്പോൾ അവർ കണ്ടത് സ്വന്തം അശ്ലീല വീഡിയോകളും ചിത്രങ്ങളും ആണ്. അതിൽ ഉപഭോക്താക്കളോട് വ്യാജമായി ഇത്തരത്തിൽ അശ്ലീല വീഡിയോകൾ സൃഷ്ടിക്കാൻ ആവശ്യപ്പെടുകയും പകരമായി ജോഡിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചിത്രങ്ങളും നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
advertisement
" ഞാൻ അത് കണ്ട് ഉറക്കെ നിലവിളിക്കുകയും കരയുകയും ചെയ്തു. കാരണം അത് എന്റെ ജീവിതത്തെ തന്നെ നശിപ്പിക്കും എന്ന് എനിക്കറിയാമായിരുന്നു " എന്നും ജോഡി പറഞ്ഞു. എന്നാൽ താൻ പ്രായപൂർത്തിയായതു മുതൽ തന്നെ ഇത്തരത്തിലുള്ള ഭീഷണി നേരിട്ടിരുന്നുവെന്നും യുവതി വ്യക്തമാക്കി. ജോഡിയുടെ ഫോട്ടോകളും മറ്റും സാമൂഹ്യ മാധ്യമങ്ങളിലും ഡേറ്റിംഗ് ആപ്പുകളിലും അവരുടെ സമ്മതമില്ലാതെ തന്നെ പോസ്റ്റ് ചെയ്യുന്നതായും കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ജോഡിയുടെ സുഹൃത്തുക്കളാണ് വിവരം അറിയിച്ചത്.
advertisement
എന്നാൽ ഇതിൽ തന്റെ മുൻ കാമുകനെയാണ് ഇവർ ആദ്യം സംശയിച്ചത്. തുടർന്ന് സംശയം തോന്നുന്നവരെ എല്ലാം തന്റെ സുഹൃത്തുക്കളുമായി ചേർന്ന് ലിസ്റ്റ് ചെയ്തു. അതിൽ ജോഡിയുടെ ഉറ്റ സുഹൃത്തുക്കളായ ഡെയ്സി, അലക്‌സ് വൂൾഫ് എന്നിവരെയും അടുത്ത കുടുംബാംഗങ്ങളെയും ഒഴിവാക്കിയിരുന്നു. കാരണം ഇവർ ഒരിക്കലും അത്തരം ഒരു പ്രവൃത്തി ചെയ്യില്ല എന്ന വിശ്വാസം ജോഡിക്കുണ്ടായിരുന്നു. കൂടാതെ സംഗീതത്തോടുള്ള അഭിനിവേശം കൊണ്ട് വളരെ കാലങ്ങൾക്കു മുൻപ് ഉറ്റ സുഹൃത്തുക്കളായവരാണ് ജോഡിയും അലക്‌സ് വൂൾഫും. അതോടൊപ്പം 2012-ൽ ബിബിസി യംഗ് കമ്പോസർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ ആൾ കൂടിയാണ് അലക്‌സ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ ഇരുവരും ഒന്നിച്ച് പഠിച്ചവരുമാണ്.
advertisement
അങ്ങനെയിരിക്കയാണ് ഡീപ്ഫേക്ക് ചെയ്ത അശ്ലീല ചിത്രങ്ങൾക്കിടയിൽ കേംബ്രിഡ്ജിലെ കിംഗ്സ് കോളേജ് ഫീച്ചർ ചെയ്യുന്ന ഒരു പ്രൊഫൈലിൽ അവളുടെ ഒരു ചിത്രം ശ്രദ്ധയിൽപ്പെട്ടത്. ആ ചിത്രം എടുക്കുമ്പോൾ അലക്സും കൂടെയുണ്ടായിരുന്നതായി ജോഡി ഓർത്തെടുത്തു. കൂടാതെ യുവതിയ്ക്ക് ആ ചിത്രം മറ്റാരുമായും പങ്കുവെച്ചിട്ടില്ല എന്ന കാര്യവും ഉറപ്പായിരുന്നു. അങ്ങനെ തന്നെ ചതിച്ചത് ഉറ്റ സുഹൃത്താണെന്ന കാര്യം വ്യക്തമായി. 2021 ഓഗസ്റ്റിൽ 26 കാരനായ അലക്സ് വൂൾഫ്, ജോഡി ഉൾപ്പെടെ 15 സ്ത്രീകളുടെ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് എടുത്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തുകയും ചെയ്തു.
advertisement
തുടർന്ന് 20 ആഴ്ച ഇയാൾക്ക് ജയിൽ ശിക്ഷയും 100 പൗണ്ട് നഷ്ടപരിഹാരമായി നൽകാനും ശിക്ഷ വിധിച്ചിരുന്നു. തന്റെ പ്രവൃത്തികളിൽ കുറ്റബോധം ഉണ്ടെന്നും അതിൽ താൻ ഖേദിക്കുന്നു എന്നും പിന്നീട് അലക്സ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. എങ്കിലും താൻ വിചാരണ ചെയ്യപ്പെട്ട സംഭവങ്ങളിൽ ജോഡിയെ ഒരുവിധത്തിലും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് അലക്സ് അവകാശപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡീപ് ഫേക്ക് ഉപയോഗിച്ച് യുവതിയുടെ വീഡിയോകളും ചിത്രങ്ങളും അശ്ലീല സൈറ്റിലിട്ടു; ചതിച്ചത് ഉറ്റസുഹൃത്ത്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement