യുവമോര്‍ച്ച നേതാവിനെ കർണാടക അതിർത്തിയിൽ വെട്ടിക്കൊന്നു; അക്രമികളെത്തിയത് കേരള രജിസ്ട്രേഷൻ ബൈക്കിൽ

Last Updated:

കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി

കൊല്ലപ്പെട്ട പ്രവീൺ നട്ടാരു
കൊല്ലപ്പെട്ട പ്രവീൺ നട്ടാരു
മംഗളൂരുവില്‍ യുവമോര്‍ച്ച (BJP Yuva Morcha) പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കൊലപാതകം. പ്രവീണ്‍ നട്ടാരു (32) (Praveen Nettaru) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പ്രവീണിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.
സമീപ പ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്. കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശമാണിത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ് ചെയ്തു.
advertisement
യുവമോർച്ചാ ജില്ലാ കമ്മിറ്റി അംഗവും സാമൂഹിക, രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു പ്രവീണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
advertisement
English Summary: A BJP Yuva Morcha leader was allegedly hacked to death under Bellare Police station limits in Dakshina Kannada district on Tuesday. The deceased was identified as Praveen Nattaru. He was assaulted by the accused who arrived on bikes at around 9pm in front of his shop.
He was a district member of the BJP’s Yuva Morcha and was active in social and political circles, said BJP district president Sudarshan Moodbidri.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവമോര്‍ച്ച നേതാവിനെ കർണാടക അതിർത്തിയിൽ വെട്ടിക്കൊന്നു; അക്രമികളെത്തിയത് കേരള രജിസ്ട്രേഷൻ ബൈക്കിൽ
Next Article
advertisement
പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെ ശശി തരൂർ
പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെ ശശി തരൂർ
  • പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെ ശശി തരൂർ പങ്കെടുത്തു.

  • പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യയുടെ പുരോഗതിക്കായി വിശ്രമമില്ലാതെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു.

  • പ്രധാനമന്ത്രിയുടെ പ്രസംഗം ബ്രിട്ടീഷുകാരനായ മക്കാലെയുടെ അടിമത്ത മനോഭാവം മാറ്റാൻ സമർപ്പിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement