നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മയക്കുമരുന്ന് നല്‍കി നീലച്ചിത്രം ഷൂട്ട് ചെയ്തു; പ്രൊഡക്ഷന്‍ കമ്പനിക്കെതിരെ ആരോപണവുമായി മുന്‍ മിസ് ഇന്ത്യ

  മയക്കുമരുന്ന് നല്‍കി നീലച്ചിത്രം ഷൂട്ട് ചെയ്തു; പ്രൊഡക്ഷന്‍ കമ്പനിക്കെതിരെ ആരോപണവുമായി മുന്‍ മിസ് ഇന്ത്യ

  അശ്ലീല ചിത്ര നിര്‍മ്മാണത്തില്‍ രാജ് കുന്ദ്രയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചതിനും അവ മൊബൈല്‍ ആപ്പുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ്.

  • Share this:
   2019 ല്‍ വിവിഎന്‍ മിസ് ഇന്ത്യ യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട പാരി പാസ്വാന്‍ മുംബൈ ആസ്ഥാനമായുള്ള പ്രൊഡക്ഷന്‍ ഹൗസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ്. ഒരു പാനീയം കുടിപ്പിച്ച് മയക്കിയ ശേഷം തന്നെവച്ച് കമ്പനി പോണ്‍ വീഡിയോ (നീലച്ചിത്രം) ഷൂട്ട് ചെയ്തുവെന്നാണ് പാരി പറയുന്നത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള മോഡലായ പാരി ജോലി തേടി മുംബൈയിലെത്തിയ സമയത്താണ് സംഭവം നടന്നത്.

   മയക്കുമരുന്ന് ലഹരിയിലായിരുന്നു തന്റെ വീഡിയോ ഷൂട്ട് ചെയ്തതെന്ന് അവര്‍ ആരോപിക്കുന്നു. ഏത് പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പോലീസ് അധികാരികളെ സമീപിച്ചുവെന്നും താരം വ്യക്തമാക്കി. മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി കഴിപ്പിക്കുന്നത് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നതിനാണെന്നാണ് പാരിയുടെ ആരോപണം.

   ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ടില്‍ പാരി പറയുന്നതിങ്ങനെ, ''ശീതള പാനീയത്തിലെ ലഹരിയില്‍ അവര്‍ എന്റെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കി. കേസ് ഇപ്പോഴും മുംബൈ പോലീസില്‍ അന്വേഷിക്കുന്നു.'' നഗരത്തില്‍ പെണ്‍കുട്ടികളെ വഞ്ചിക്കുകയും ഇത്തരം വീഡിയോകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സംഘമുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു . പ്രാദേശിക പോലീസ് സ്റ്റേഷനില്‍ കുറ്റക്കാര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തുവെന്നും പാരി പരാമര്‍ശിച്ചു.

   മല്‍വാനി പോലീസ് സ്റ്റേഷനിലാണ് താരം പരാതി നല്‍കിയിരിക്കുന്നത്. അടുത്തിടെ, സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് പാരിയും, ഭര്‍ത്താവ് നീരജിന്റെ കുടുംബാംഗങ്ങളുമായുള്ള വഴക്കുകള്‍ മാധ്യങ്ങളില്‍ നിറഞ്ഞിരുന്നു. പാരി നല്‍കിയ പരാതിയെ തുടര്‍ന്ന് നീരജിനെ അറസ്റ്റ് ചെയ്തിനെ തുടര്‍ന്ന് മോഡലിനെതിരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കടുത്ത ആരോപണങ്ങളായിരുന്നു നടത്തിയത്.

   മുന്‍ സൗന്ദര്യ രാജ്ഞി ഒരു അശ്ലീല സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും താരം നിരപരാധികളെ കുടുക്കുകയാണെന്നും നീരജിന്റെ കുടുംബം ആരോപിച്ചു. നടി മുമ്പ് രണ്ട് പേരെ വിവാഹം കഴിച്ചുവെന്നും അവര്‍ക്കെതിരെ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും കൂടാതെ 12 വയസ്സുള്ള ഒരു കുട്ടിയുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

   ബോളിവുഡിലെ പല താരങ്ങളും പോണ്‍ വീഡിയോയി സംബന്ധിച്ചുള്ള പരാമര്‍ശങ്ങളുമായി രംഗത്തുണ്ട്. അതില്‍ ഏറ്റവും ഗുരുതരമായ ഒന്നായിരുന്നു പാരിയുടെ ഈ പരാമര്‍ശം. ഇതിനിടയില്‍ അശ്ലീല വീഡിയോ നിര്‍മ്മാണ കുറ്റത്തിന് ബോളിവുഡ് താരം ശില്‍പഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ ജൂലൈയില്‍ അറസ്റ്റ് ചെയ്തതിരുന്നു. രാജ് കുന്ദ്ര ഇപ്പോഴും കസ്റ്റഡിയിലാണ്.

   അശ്ലീല ചിത്ര നിര്‍മ്മാണത്തില്‍ രാജ് കുന്ദ്രയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചതിനും അവ മൊബൈല്‍ ആപ്പുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ്. കേസില്‍ മറ്റു പല പ്രമുഖരെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രധാന പ്രതി രാജ് കുന്ദ്രയാണ്.

   രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നീലച്ചിത്ര നിര്‍മാണത്തെക്കുറിച്ച് നടിക്ക് അറിവുണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ രാജ് കുന്ദ്രയുടെ അറസ്റ്റ് താരത്തിന് വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയില്‍ നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്‍പ ആഗ്രഹിക്കുന്നതെന്നാണ് വിവരം.
   Published by:Jayashankar AV
   First published: