advertisement

'ഇയാളെ കൊണ്ട് മടുത്തു; സര്‍വനാശത്തിനായി ബോംബ് വയ്ക്കും'; തൃക്കാക്കരയിലെ നവകേരള സദസിന് ബോംബ് ഭീഷണി

Last Updated:

തൃക്കാക്കരയിലെ നവകേരള സദസിന്റെ വേദിയില്‍ കുഴി ബോംബ് വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്.

കൊച്ചി: തൃക്കാക്കരയില്‍ നടക്കാനിരിക്കുന്ന നവകേരള സദസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി. തപാല്‍ മാര്‍ഗം എഡിഎമ്മിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് കിട്ടിയത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
അജ്ഞാതാനാണ് ഭീഷണിക്കത്ത് അയിച്ചിരിക്കുന്നത്. തൃക്കാക്കരയിലെ നവകേരള സദസിന്റെ വേദിയില്‍ കുഴി ബോംബ് വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്. 'ഇയാളെ കൊണ്ട് മടുത്തു. ഞങ്ങളും കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. സര്‍വനാശത്തിനായി ബോംബ് വയ്ക്കും'- കത്തില്‍ പറയുന്നു.
കത്ത് എഡിഎം തൃക്കാക്കര പൊലീസിന് കൈമാറി. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഇയാളെ കൊണ്ട് മടുത്തു; സര്‍വനാശത്തിനായി ബോംബ് വയ്ക്കും'; തൃക്കാക്കരയിലെ നവകേരള സദസിന് ബോംബ് ഭീഷണി
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement