66 കാരിയായ തയ്യൽക്കാരിയുടെ വീട്ടിൽ പാന്‍റ് തയ്ക്കാനെന്ന വ്യാജേന കയറി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഒറ്റയ്ക്ക് താമസിക്കുന്ന തയ്യൽക്കാരിയായ വീട്ടമ്മയുടെ വീട്ടിൽ പാന്‍റ് തയ്ക്കണമെന്ന വ്യാജേനയാണ് വിഷ്ണു തിലകൻ എന്ന യുവാവ് എത്തിയത്
കോട്ടയം: പാന്‍റ് തയ്ക്കാനെന്ന വ്യാജേന 66 കാരിയായ തയ്യൽക്കാരിയെ വീട്ടിൽ കയറി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. തലയോലപ്പറമ്പ് കിഴക്കേപ്പുറം നടുത്തുരുത്തേൽ വിഷ്ണു തിലകൻ(28) ആണ് അറസ്റ്റിലായത്.
ഡിസംബർ 28ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടമ്മയെ മർദിച്ച് അവശയാക്കിയശേഷമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഒറ്റയ്ക്ക് താമസിക്കുന്ന തയ്യൽക്കാരിയായ വീട്ടമ്മയുടെ വീട്ടിൽ പാന്‍റ് തയ്ക്കണമെന്ന വ്യാജേനയാണ് വിഷ്ണു തിലകൻ എത്തിയത്. കയറിപ്പിടിച്ചപ്പോൾ എതിർത്തത്തോടെ വിഷ്ണു വീട്ടമ്മയെ മർദിച്ച് അവശയാക്കി. അതിനിടെ വീട്ടമ്മ കുതറിമാറി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ സമീപവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
advertisement
പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ മുഖത്തിനും പല്ലിനും പരിക്കേറ്റിട്ടുണ്ട്.
Location :
Kottayam,Kottayam,Kerala
First Published :
December 30, 2023 10:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
66 കാരിയായ തയ്യൽക്കാരിയുടെ വീട്ടിൽ പാന്‍റ് തയ്ക്കാനെന്ന വ്യാജേന കയറി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ