മലപ്പുറം: പതിമൂന്നുകാരിയെ പീഡിപ്പിച്ച 22കാരനായ സഹോദരനെ മലപ്പുറം വളാഞ്ചേരിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ബാല സംരക്ഷണ സമിതിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഈ കുട്ടിയടക്കം നാല് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഇവരുടെ പിതാവിനെ ഇക്കൊല്ലം ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.
പിതാവിന്റെ പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന പെൺകുട്ടികൾ മാസങ്ങളായി സർക്കാരിന്റെ സംരക്ഷണത്തിലാണ്. ഇവർ താമസിക്കുന്ന കെയർ ഹോമിൽ കൗൺസിലിംഗിനിടെ ആണ് 13കാരി സഹോദരനും തന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യം പറയുന്നത്.
കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു അവസാനമായി ഉപദ്രവിച്ചത്. കൗൺസിലിംഗ് നടത്തിയ ജില്ലബാല സംരക്ഷണ സമിതി ഇക്കാര്യം വളാഞ്ചേരി പൊലീസിൽ അറിയിച്ചു. പൊലീസ് പ്രതിയെ പിടികൂടി പോക്‌സോ ചുമത്തി. കോടതി റിമാൻഡും ചെയ്തു.
ഇക്കൊല്ലം ജനുവരിയിലാണ് നാല് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച 47കാരനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. അച്ഛൻ പീഡിപ്പിക്കുന്ന കാര്യവും കുട്ടികൾ വെളിപ്പെടുത്തിയത് കൗൺസിലിംഗിലാണ്. അതിനുശേഷം ഇപ്പോൾ നടന്ന മറ്റൊരു കൗൺസിലിംഗിൽ ആണ് 13കാരി സ്വന്തം സഹോദരനും തന്നെ ഇത്തരത്തിൽ ഉപദ്രവിച്ച കാര്യം പുറത്ത് പറയുന്നത്.
പെൺകുട്ടികൾക്ക് സംരക്ഷണം നൽകേണ്ട അച്ഛനും സഹോദരനും തന്നെ പീഡകർ ആയത് ഞെട്ടലും നാണക്കേടും ഒരുപോലെ ഉണ്ടാക്കുന്നതാണ്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.