വ്യാജ ചോദ്യപേപ്പര്‍ കൊടുത്തപ്പോള്‍ കാമുകി പിണങ്ങി; പ്രേമം നിലനിര്‍ത്താന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ നേതാവ് അറസ്റ്റില്‍
Last Updated:
പരീക്ഷയുടെ ചോദ്യപേപ്പര്‍ സംഘടിപ്പിച്ചു തരാമെന്ന് ഫിറോസ് കാമുകിക്ക് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. ഇതു പാലിക്കാനാകാതെ വന്നതോടെ വ്യാജ ചോദ്യപേപ്പര്‍ ഉണ്ടാക്കി നല്‍കി.
അലിഗഢ്: പ്രേമം നിലനിര്‍ത്താന്‍ കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ ബി.എസ്.പി നേതാവ് കൂടിയായ കാമുകനെ പൊലീസ് പൊക്കി. ഉത്തര്‍പ്രദേശിലെ അലിഗഢ് സര്‍വകലാശാലയിലാണ് സംഭവം. സര്‍വകലാശാലാ ജീവനക്കാരന്റെ സഹായത്തോടെയാണ് ബി.എസ്.പി നേതാവ് എം.ബി.എ പരീക്ഷയുടെ ചോദ്യപേപ്പര്‍ കാമുകിക്ക് ചോര്‍ത്തിക്കൊടുത്തത്. സംഭവത്തില്‍ സര്‍വകലാശാല ജീവനക്കാരനായ ഇര്‍ഷാദ്, ബി.എസ്.പി നേതാവ് ഫിറോസ് അലാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിനേക്കള്‍ ഉയര്‍ന്ന ജോലി വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനം നൽകിയാണ് സര്‍വകലാശാല ജീവനക്കാരനെക്കൊണ്ട് ഫിറോസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്.
പരീക്ഷയുടെ ചോദ്യപേപ്പര്‍ സംഘടിപ്പിച്ചു തരാമെന്ന് ഫിറോസ് കാമുകിക്ക് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. ഇതു പാലിക്കാനാകാതെ വന്നതോടെ വ്യാജ ചോദ്യപേപ്പര്‍ ഉണ്ടാക്കി കാമുകിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതു മനസിലാക്കിയ കാമുകി ഫിറോസിനോട് പിണങ്ങി. ഇതേത്തുടര്‍ന്നാണ് സര്‍വകലാശാല ജീവനക്കാരനെ സ്വാധീനിച്ച് ശരിക്കുമുള്ള ചോദ്യ പേപ്പര്‍ ഫിറോസ് ചോര്‍ത്തിയത്. കാമുകനും സഹായിയും പിടിയിലായതിനു പിന്നാലെ കാമുകിയും ഒളിവില്‍ പോയി.
advertisement
Location :
First Published :
May 28, 2019 7:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യാജ ചോദ്യപേപ്പര്‍ കൊടുത്തപ്പോള്‍ കാമുകി പിണങ്ങി; പ്രേമം നിലനിര്‍ത്താന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ നേതാവ് അറസ്റ്റില്‍