എം വി ഗോവിന്ദനും മകനുമെതിരെ ആരോപണങ്ങളുന്നയിച്ച് പിബിക്ക് കത്തയച്ച വ്യവസായി ഷർഷാദ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടത്തിയെന്നാരോപിച്ചാണ് ഷർഷാദ് പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നൽകിയത്
കൊച്ചി: ചെന്നൈയിലെ മലയാളി വ്യവസായി മുഹമ്മദ് ഷര്‍ഷാദ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ചെന്നൈയിൽ നിന്ന് കൊച്ചി സൗത്ത് പോലീസാണ് ഷർഷാദിനെ അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളായ രണ്ടുപേരിൽ നിന്നായി 40 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി. ഷര്‍ഷാദിന് പുറമെ കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശിയും കേസില്‍ പ്രതിയാണ്. ഷര്‍ഷാദിനെ രാത്രിയോടെ കൊച്ചിയില്‍ എത്തിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനുമെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച് മുഹമ്മദ് ഷര്‍ഷാദ് പിബിക്ക് അയച്ച കത്ത് വിവാദമായിരുന്നു. യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടത്തിയെന്നാരോപിച്ചാണ് ഷർഷാദ് പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നൽകിയത്. സിപിഎം നേതാക്കളുടെ ബിനാമിയാണ് രാജേഷ് കൃഷ്ണ എന്ന് കത്തിലുണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ എം വി ഗോവിന്ദന്‍, തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചിരുന്നു.
Summary: The Malayalam businessman Mohammed Sharsad from Chennai has been arrested in a fraud case. The arrest was made in connection with a case of investment fraud, where Sharsad's company allegedly promised profits and equity partnership to investors. Kochi South Police arrested Sharsad from Chennai. The complaint states that he allegedly cheated two residents of Kochi of around ₹40 lakh.
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 31, 2025 6:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എം വി ഗോവിന്ദനും മകനുമെതിരെ ആരോപണങ്ങളുന്നയിച്ച് പിബിക്ക് കത്തയച്ച വ്യവസായി ഷർഷാദ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ



