കഞ്ചാവ് വലിച്ചശേഷം ബസ് ഓടിച്ചു; വലിച്ചതിന്റെ ബാക്കി പോക്കറ്റിൽ; ഡ്രൈവർ അറസ്റ്റിൽ

Last Updated:

വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പോക്കറ്റില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് ബസിനെയും ഡ്രൈവറെയും പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു

News18
News18
കോഴിക്കോട് പെരുമണ്ണയില്‍ കഞ്ചാവ് ഉപയോഗിച്ചശേഷം ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. പന്തീരങ്കാവ് - കോഴിക്കോട് റൂട്ടില്‍ ഓടുന്ന റോഡ് കിങ് എന്ന സിറ്റി ബസിലെ ഡ്രൈവറും പൊക്കുന്ന് കുറ്റിയില്‍താഴം സ്വദേശിയുമായ ഫൈജാസിനെ(30) ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഫൈജാസ് കഞ്ചാവ് ഉപയോഗിച്ചശേഷമാണ് വാഹനം ഓടിക്കുന്നതെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പന്തീരങ്കാവ് പോലീസ് പെരുമണ്ണയില്‍വെച്ച് പരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍ ഫൈജാസില്‍നിന്ന് കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുകയും പോക്കറ്റില്‍നിന്ന് വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ബസിനെയും ഡ്രൈവറെയും പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനായി റിപ്പോര്‍ട്ട് നല്‍കുമെന്ന് പന്തീരങ്കാവ് എസ് ഐ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കഞ്ചാവ് വലിച്ചശേഷം ബസ് ഓടിച്ചു; വലിച്ചതിന്റെ ബാക്കി പോക്കറ്റിൽ; ഡ്രൈവർ അറസ്റ്റിൽ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement