തിരുവനന്തപുരം ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം. കോട്ടയം സ്വദേശി ജോർജ്ജും കുടുംബവും സഞ്ചരിച്ച കാറിന് നേരെയായിരുന്നു ആക്രമണം. ശ്രീകാര്യം സ്വദേശി അജിത് കുമാറാണ് കാര്‍ അടിച്ചു തകർത്തത്. ജോർജിന്റെ കാർ അജിത്തിന്റെ വാഹനത്തിന് പിറകിൽ ഇടിച്ചതാണ് ആക്രമണത്തിന് കാരണം.
ബാലരാമപുരത്ത് കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ജോർജ് കുടുംബവും. ജോർജിനു പുറമേ
ഭാര്യയും മൂന്ന് കുട്ടികളും ആയിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്..കാറിൻറെ ഗ്ലാസ് അക്രമി അടിച്ചു തകർത്തു. ബാലരാമപുരം പോലീസ് നടപടി സ്വീകരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack, Balaramapuram, Car, Thiruvananthapuram