മംഗളൂരു: അവശ നിലയിലായ രോഗിയുമായി വന്ന ആംബുലന്‍സില്‍ വഴി കൊടുക്കാതെ കാറോടിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉള്ളാള്‍ സോമേശ്വര സ്വദേശി ചരണാണ് ആംബുലന്‍സിന് തടസമുണ്ടാകുന്ന രീതിയിൽ കാറോടിച്ചത്. പല തവണ ഹോണും സൈറണും മുഴക്കിയിട്ടും ഇയാള്‍ വഴി കൊടുക്കാന്‍ തയ്യാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു.
ഇതിനിടെ ആംബുലന്‍സിനകത്ത് ഉള്ളവര്‍ തന്നെ മുന്നിലുള്ള കാർ തടസപ്പെടുത്തുന്ന വീഡിയോ ചിത്രീകരിച്ച് പൊലീസിന് അയച്ചു നൽകുകയായിരുന്നു. ഇതോടെ മംഗളൂരു ദക്ഷിണ ട്രാഫിക് പൊലീസ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. ദേശീയപാത-66ല്‍ നേത്രാവതി പാലത്തിനും പമ്പുവെല്ലിനും ഇടയിലാണ് ആംബുലന്‍സിന് വഴി കൊടുക്കാതെ തടസമുണ്ടാക്കി ചരണ്‍ കാറോടിച്ചത്. ആറുമാസം വരെ തടവോ ആയിരം രൂപ പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
Also Read-
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികനെ കശ്മീരിൽനിന്ന് കേരള പൊലീസ് പിടികൂടികോവിഡ് ബാധിച്ച് ഭർത്താവ് ഗുരുതരാവസ്ഥയിൽ; കൃത്രിമ ഗർഭധാരണത്തിന് യുവതിക്ക് അനുമതി നൽകി കോടതികോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയില്‍ നിന്ന് കൃത്രിമ ഗർഭധാരണത്തിന് ആവശ്യമായ ബീജ സാംപിൾ ശേഖരിക്കാന്‍ ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി. വഡോദരയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ഭാര്യയാണ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാംപിൾ ശേഖരിക്കാൻ അനുവദിക്കണമെന്നുമാണ് യുവതി ഹർജിയിൽ ആവശ്യപ്പെട്ടത്.
രണ്ടാഴ്ച മുമ്പാണ് വഡോദര സ്വദേശിയായ യുവാവ് കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിലായത്. അന്നു മുതൽ വഡോദരയിലെ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിലാണ്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഇതിനിടെ സ്ഥിതിഗതികൾ കൂടുതൽ മോശമായതോടെ യുവാവ് രക്ഷപെടാനുള്ള സാധ്യത കുറവാണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് യുവാവിന്‍റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ആഗ്രഹം യുവതി മുന്നോട്ടുവെച്ചത്. എന്നാൽ ഇത്രയും ഗുരുതരമായി കിടക്കുന്ന യുവാവിൽനിന്ന് ബീജം ശേഖരിക്കാൻ കഴിയില്ലെന്നും, അതിന് കോടതിയുടെ അനുമതി വേണമെന്നും ആയിരുന്നു ആശുപത്രി അധികൃതർ നിർദേശിച്ചത്.
Also Read-
കൊല്ലം മരുതിമലയിൽ കുട്ടികളുമായി മദ്യ ലഹരിയിൽ പിറന്നാളാഘോഷം; യുവതികൾ ഉൾപ്പട്ട സംഘം പിടിയിൽഇതോടെയാണ് വളരെ വേഗം ഒരു അഭിഭാഷകൻ മുഖേന യുവതി കോടതിയെ സമീപിച്ചത്. യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നതിനാൽ അടിയന്തരപ്രാധാന്യമുള്ള കേസ് എന്ന നിലയിൽ വളരെ വേഗം വാദം കേൾക്കുകയും ബീജം ശേഖരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കൃത്രിമ ഗര്‍ഭധാരണത്തിന് വേണ്ട ബീജ സാംപിള്‍ ശേഖരിക്കണമെന്നും അത് കൃത്യമായി സൂക്ഷിക്കണമെന്നും കോടതി ആശുപത്രിക്ക് നിര്‍ദേശം നൽകി. ഇതോടെ ഇതേ ആശുപത്രിയിലെ തന്നെ റീപ്രൊഡക്ടീവ് വിഭാഗത്തിലെ ഡോക്ടർമാർ ഐസിയുവിലെത്തി യുവിവാന്‍റെ ബീജം ശേഖരിക്കുകയും ചെയ്തു. ഇത് കൃത്യമായി സൂക്ഷിച്ചുവെക്കുന്നതിനു നടപടിക്രമങ്ങൾ ഡോക്ടർമാർ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ നടപടികൾ യുവതിയുമായി കൂടിയാലോചിച്ച് പിന്നീട് ആരംഭിക്കുമെന്നും അവർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.