സീരിയൽ ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്കെതിരെ ലൈംഗികാതിക്രമം; പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം സ്വദേശിയായ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഫെഫ്ക അറിയിച്ചു
തിരുവനന്തപുരം: സീരിയൽ രംഗത്ത് വീണ്ടും ലൈംഗിക പീഡനം. ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. മലയാളത്തിലെ സീരിയൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും തിരുവനന്തപുരം സ്വദേശിയുമായ അസീം ഫാസിക്കെതിരെയാണ് ലൈംഗികാതിക്രമ പരാതി ഉയർന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം.
Also Read- പത്തനംതിട്ടയിലെ പെൺകുട്ടി 42 പേരുടെ ഫോൺ നമ്പറുകൾ സേവ് ചെയ്തത് അച്ഛന്റെ ഫോണിൽ; സിഡബ്ല്യുസി ചെയർമാൻ
കഴിഞ്ഞ ജൂലൈയിലാണ് അതിക്രമം നടന്നത്. കഴിഞ്ഞദിവസമാണ് അതിജീവിത തിരുവല്ലം പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തു. അതേസമയം, സംഭവത്തിൽ ഫെഫ്ക എംഡിടിവി പ്രാഥമിക അംഗത്വത്തിൽ നിന്ന് അസീം ഫാസിയെ പുറത്താക്കിയതായി ഫെഫ്ക അറിയിച്ചു. മൂന്ന് യുവതികളാണ് ഇയാൾക്കെതിരെ പരാതിയുമായി ഫെഫ്ക നേതൃത്വത്തെ സമീപിച്ചത്. ഇതിൽ ഒരാളാണ് പൊലീസിൽ പരാതി നൽകിയത്.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 11, 2025 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സീരിയൽ ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്കെതിരെ ലൈംഗികാതിക്രമം; പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ കേസ്










