നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കഴുത്തിൽ കത്തിവെച്ച് ലൈംഗികാതിക്രമം; മോഷണക്കാലം യൂട്യൂബിൽ വെളിപ്പെടുത്തിയ തസ്കരൻ മണിയൻപിള്ളയ്ക്കെതിരെ കേസ്

  കഴുത്തിൽ കത്തിവെച്ച് ലൈംഗികാതിക്രമം; മോഷണക്കാലം യൂട്യൂബിൽ വെളിപ്പെടുത്തിയ തസ്കരൻ മണിയൻപിള്ളയ്ക്കെതിരെ കേസ്

  യുവതിയെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് ഇയാൾ ചാനലിലൂടെ പറഞ്ഞത്.

  News18

  News18

  • Share this:
   മോഷണക്കാലത്തെ ലൈംഗികാതിക്രമം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയ തസ്കരൻ മണിയൻപിള്ളയ്ക്കെതിരെ കേസ്. ഇരുപത്തിരണ്ടുകാരിയായ യുവതിയെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് ഇയാൾ ചാനലിലൂടെ പറഞ്ഞത്.

   ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇയാളുടെ വെളിപ്പെടുത്തൽ. കഴുത്തിൽ കത്തിവെച്ച് മിണ്ടിയാൽ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. 'ഈയൊരു തെറ്റ് മാത്രമേ ചെയ്തുള്ളൂ' വെന്നും ഇയാൾ പറയുന്നുണ്ട്.

   അഭിമുഖത്തിൽ അവതാരകന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പീഡന വിവരം മണിയൻ പിള്ള വെളിപ്പെടുത്തിയത്. അഭിമുഖത്തിനെതിരേയും മണിയൻ പിള്ളയുടെ മറുപടിക്കെതിരേയും വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. വിമർശനം ഉയർന്നതോടെ വീഡിയോ യൂട്യൂബിൽ നിന്ന് പിൻവലിച്ചിരുന്നു.

   സംഭവത്തിൽ മണിയൻ പിള്ളയ്ക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞിരുന്നു. മണിയൻ പിള്ള പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും ഐടി ആക്ട് പ്രകാരം യൂട്യൂബ് ചാനലിനെതിരെ നടപടി സ്വീകരിക്കാൻ സൈബർ സെല്ലിന് നിർദേശം നൽകുമെന്നും സതീദേവി വ്യക്തമാക്കി.

   'തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ' എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മണിയൻപിള്ള.

   പ്രണയത്തിന്റെ പേരിൽ വീണ്ടും കൊല; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു

   പ്രണയത്തിന്റെ പേരിൽ വീണ്ടും കൊലപാതകം. പൂനെയിൽ നിന്നാണ് പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്.

   പൂനെയിലെ ബിബ്വേവാദി ഏരിയയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ക്ഷിതിജ (14) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നും കബഡി ക്ലാസിന് പോയ പെൺകുട്ടിയെ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി നിരവധി തവണ കുത്തുകയായിരുന്നു.

   പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

   "ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പുറപ്പെട്ട പെൺകുട്ടിയെ 5.45 ഓടെ ബൈക്കിലെത്തിയ ഋഷികേഷ് എന്ന ശുഭം ഭഗവത്(22) ബൈക്കിൽ എത്തി തടഞ്ഞു നിർത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ ശുഭം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു".

   കൊലപാതക സമയത്ത് ക്ഷിതിജയ്ക്കൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു. ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.

   പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. ഇയാളുടെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തു നിന്നും തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

   കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
   Published by:Naseeba TC
   First published:
   )}