കണ്ണില്ലാത്ത ക്രൂരത വീണ്ടും: എട്ടു വയസുകാരിയെ മര്‍ദ്ദിച്ച അമ്മയുടെ കാമുകന് അറസ്റ്റില്‍; അമ്മയ്ക്കെതിരെയും കേസെടുക്കും
കണ്ണില്ലാത്ത ക്രൂരത വീണ്ടും: എട്ടു വയസുകാരിയെ മര്‍ദ്ദിച്ച അമ്മയുടെ കാമുകന് അറസ്റ്റില്‍; അമ്മയ്ക്കെതിരെയും കേസെടുക്കും
ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ 3 പെണ്മക്കളില് മൂത്തയാളെയാണ് ഇയാള്‍ തല്ലിയത്. അറസ്റ്റിലായ പ്രതി ഇപ്പോള്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലാണ്.
ഇടുക്കി: എട്ടു വയസ്സുകാരിയെ മര്‍ദ്ദിച്ച അമ്മയുടെ കാമുകന് അറസ്റ്റില്‍. ഇടുക്കി ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതൃസഹോദരിയുടെ പരാതിയിലാണ് അമ്മയുടെ കാമുകന് അറസ്റ്റിലായത്. ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ 3 പെണ്മക്കളില് മൂത്തയാളെയാണ് ഇയാള്‍ തല്ലിയത്. അറസ്റ്റിലായ പ്രതി ഇപ്പോള്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലാണ്.
കുട്ടിയെ മര്‍ദ്ദിക്കുന്നതു തടയാന്‍ ശ്രമിക്കാത്തതിനും വിവരം അധികൃതരെ അറിയിക്കാത്തതിനും അമ്മയ്ക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവിനു തളര്‍വാതം വന്നു കിടപ്പിലായതിനു പിന്നാലെ യുവതി മക്കളുമായി മാറി താമസിക്കുകയാണ്.
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അനീഷ് ഒരു വര്‍ഷം മുന്‍പാണ് യുവതിയുമായി അടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു. അനീഷ് വരുന്നത് ഇഷ്ടപ്പെടാത്ത മൂത്ത മകള്‍ ഇക്കാര്യം അച്ഛനെ അറിയിക്കുമെന്നു പറഞ്ഞു. ഇതില്‍ പ്രകോപിതനായി ചൂരല്‍ വടി കൊണ്ട് കുട്ടിയെ തല്ലിയെന്നാണു പരാതി. മര്‍ദനമേറ്റ കുട്ടിയുടെ സഹോദരിമാര്‍ക്ക് അഞ്ചും രണ്ടും വയസുണ്ട്. ഈ കുട്ടികള്‍ ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.