AKG Centre Attack| എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സി-ഡാക്കിന് കൈമാറി
- Published by:Rajesh V
- news18-malayalam
Last Updated:
സിസിടിവിയും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇതിനോടകം പ്രദേശത്തെ നൂറിലേറെ സിസിടിവികൾ പരിശോധിച്ചു. മൂന്നു ടവറുകളിലായി ആയിത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു.
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന്റെ (AKG Centre Attack) സിസിടിവി ദ്യശ്യങ്ങൾ അന്വേഷണ സംഘം സി-ഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങളാണ് സി-ഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ ഉൾപ്പെടെ കണ്ടെത്താനാണ് ശ്രമം. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.
സിസിടിവിയും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇതിനോടകം പ്രദേശത്തെ നൂറിലേറെ സിസിടിവികൾ പരിശോധിച്ചു. മൂന്നു ടവറുകളിലായി ആയിത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയിക്കുന്ന നിരവധി പേരെ ചോദ്യം ചെയ്തു. അക്രമിയെത്തിയ ഡിയോ സ്കൂട്ടിറിലായതിനാൽ ഈ വാഹനം കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ നടന്നു. എന്നാൽ അക്രമിയെ പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ സി-ഡാക്കിന് കൈമാറിയത്.
എകെജി സെൻററിൽ നിന്നുള്ള ദൃശ്യങ്ങളിൽ പോലും വാഹന നമ്പർ വ്യക്തമല്ലെന്നതാണ് തിരിച്ചടിയാകുന്നത്. രണ്ടു ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചിട്ടും ഇതേവരെ പ്രതിയെ പിടികൂടാത്തത് പൊലീസിനും സർക്കാരിനും വലിയ നാണക്കേടാണ്. ഇത് പ്രതിപക്ഷവും ഇതിനോടകം ആയുധമാക്കി കഴിഞ്ഞു.
advertisement
റിമാൻഡ് പ്രതിയുടെ മരണം: സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചതിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
advertisement
ഞാണ്ടൂർകോണം സ്വദേശി അജിത് (37) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് അജിത്ത് അറസ്റ്റിലായത്. കസ്റ്റഡിയിലെടുക്കുമ്പോൾ അജിത്തിൻ്റെ ശരീരത്തിൽ ക്ഷതം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജയിലിലേക്ക് മാറ്റി. ഇതിന് ശേഷം ശാരീരിക അസ്വസ്ഥതതകളെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
Location :
First Published :
July 09, 2022 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
AKG Centre Attack| എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സി-ഡാക്കിന് കൈമാറി