എന്ത് കൂളായാണ് ആ ബൈക്ക് കൊണ്ടുപോകുന്നെ! കാർ പോർച്ചിൽനിന്ന് ബൈക്ക് മോഷ്ടിക്കുന്നയാളുടെ CCTV ദൃശ്യം പുറത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
വീടിന്റ മതിൽ ചാടി കടന്നെത്തിയ മോഷ്ടാവ് ബൈക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്
വിനീഷ് എസ്
കൊല്ലം: കൊട്ടാരക്കരയിൽ വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി. കലയപുരം സ്വദേശി അഭിലാഷിന്റെ വീട്ടിൽ നിന്നുമാണ് ബൈക്ക് മോഷണം പോയത്.മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വീടിന്റ മതിൽ ചാടി കടന്നെത്തിയ മോഷ്ടാവ് ബൈക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹാൻഡിൽ ലോക്ക് ചെയ്യാതെ വച്ചിരുന്ന ബൈക്ക് തള്ളിനീക്കി വീടിന് സമീപം കൊണ്ടുപോകുകയും ഗേറ്റ് തുറന്ന് ബൈക്ക് മോഷ്ടിച്ചു കടത്തുകയുമായിരുന്നു. പുലർച്ചെയാണ് ഗൃഹനാഥൻ അഭിലാഷ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്.
advertisement
കൊട്ടാരക്കരയിൽ വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം... #Kollam #crime pic.twitter.com/I0fx4WTjUo
— News18 Kerala (@News18Kerala) December 26, 2023
സമാനമായ രീതിയിൽ കലയപുരത്തു നിരവധി ബൈക്കുകൾ മോഷണം പോയതായുള്ള പരാതികൾ കൊട്ടാരക്കര പോലീസിൽ ലഭിച്ചിട്ടുണ്ട്. മോഷണം പോയ ബൈക്കുകൾ അധികവും നശിപ്പിച്ചതിന് ശേഷം റോഡരികിൽ മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്.
advertisement
അഭിലാഷിന്റെ പേരിലുള്ള ബൈക്ക് ആയതിനാൽ മോഷ്ടാക്കൾ വാഹനം ദുരുപയോഗം ചെയ്യുമെന്നുള്ള ആശങ്കയും ഉണ്ട്. എത്രയും വേഗം നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് അഭിലാഷ് കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Location :
Kollam,Kollam,Kerala
First Published :
December 26, 2023 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എന്ത് കൂളായാണ് ആ ബൈക്ക് കൊണ്ടുപോകുന്നെ! കാർ പോർച്ചിൽനിന്ന് ബൈക്ക് മോഷ്ടിക്കുന്നയാളുടെ CCTV ദൃശ്യം പുറത്ത്