കോഴിക്കോട് അഞ്ചുവയസുകാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊന്നു

Last Updated:

പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ അഞ്ചുവയസുകാരി ആയിഷ രഹനയെയാണ് മാതാവ് സമീറ കൊലപെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

News18 Malayalam
News18 Malayalam
കോഴിക്കോട്: കണ്ണൂരിന് പിന്നാലെ കോഴിക്കോട്ടും മകളെ മാതാവ് കഴുത്തു ഞ്ഞെരിച്ച്‌ കൊലപ്പെടുത്തി. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ അഞ്ചുവയസുകാരി ആയിഷ രഹനയെയാണ് മാതാവ് സമീറ കൊലപെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രദേശവാസികൾ പറയുന്നു.
ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ മാനസിക പ്രശ്നങ്ങളെ അനുഭവിക്കുന്ന അമ്മ മകളെ കൊലപ്പെടുത്തി. രാജേഷ്  വാഹിദ് ദമ്പതികളുടെ മകൾ 9 വയസ്സുകാരി അവന്തികയാണ് മരിച്ചത്. അബോധാവസ്ഥയിലായിരുന്നു കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപുതന്നെ മരിക്കുകയായിരുന്നു.
advertisement
ഇന്ന് രാവിലെയാണ് കണ്ണൂർ കുന്നുകുഴിയിൽ ഒമ്പതുവയസ്സുകാരി അവന്തിക കൊല്ലപ്പെട്ടത്. കുട്ടിയെ കഴുത്തു ഞെരിച്ചു എന്ന് അമ്മ പോലീസിനോട് സമ്മതിച്ചു. വൈദ്യപരിശോധനയിലും ഇത് വ്യക്തമായി.
കുട്ടിയുടെ അമ്മ വാഹിദക്ക് കടുത്ത മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. നാട്ടുകാരും ഇത് സ്ഥിരീകരിക്കുന്നു. അടുത്ത ദിവസങ്ങളിൽ ഇവരെ വിദഗ്ധചികിത്സ കൊണ്ടു പോകാൻ ഇരിക്കുന്നതിനാൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
advertisement
കൊലപാതക സമയത്ത് കുട്ടിയുടെ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. രാജേഷ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വാതിൽ പൊളിച്ചാണ് അബോധ അവസ്ഥയിലായിരുന്ന കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപതിയിൽ എത്തിയപ്പോൾ കുട്ടി മരിച്ചിരുന്നു.
ഗൾഫിൽ ജോലി ചെയ്യുന്ന രാജേഷ് ലോക്ക്ഡൗണിനെ തുടർന്നാണ് നാട്ടിൽ കുടുങ്ങിയത്.  കൂർഗിൽ താമസിക്കുന്ന വാഹിദയും മകൾ അവന്തികയും ഇടവിട്ടാണ് കണ്ണൂരിലെ വീട്ടിൽ എത്താറുള്ളത്. അച്ഛൻ രാജേഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാഹിദയുടെ അറസ്റ്റ് രേഖപ്പെടുത്തി
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് അഞ്ചുവയസുകാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊന്നു
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement