മുപ്പത്തിനാലുകാരിക്ക് പീഡനം: ബിജെപി നേതാവ് അറസ്റ്റിൽ
Last Updated:
സൂക്ഷിക്കാൻ ഏൽപ്പിച്ച പണം തിരികെ നൽകാനെന്ന വ്യാജേന ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു പീഡനം
റായ്പുർ : മുപ്പത്തിനാലുകാരിയായ യുവതിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി ഛത്തീസ്ഗഡ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമായ പ്രകാശ് ബജാജ് (42) ആണ് അറസ്റ്റിലായത്. 2016 മുതൽ 2018 വരെയുള്ള കാലയളവിൽ നിരവധി തവണ ഇയാൾ പീഡിപ്പിച്ചിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.
'2016 ൽ വീട് വാങ്ങുന്നതിനായി കരുതിയിരുന്ന പത്ത് ലക്ഷം രൂപ പ്രകാശിനെ ഏൽപ്പിച്ചിരുന്നു. ബാക്കി തുക ബാങ്കിൽ നിന്ന് ലോൺ എടുക്കാനായിരുന്നു ശ്രമം. എന്നാൽ ലോൺ അനുവദിക്കാതെ വന്നപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ തരാനെന്ന വ്യാജേന ഓഫീസിൽ വിളിച്ചു വരുത്തിയ ഇയാൾ പലതവണ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി'.
advertisement
സംഭവത്തെക്കുറിച്ച് പുറത്ത് പറയുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്താൽ പണം തിരികെ നൽകില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ഇത് വരെ പണവും തിരികെ നൽകിയിട്ടില്ലെന്നും യുവതിയുടെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ഛത്തീസ്ഗഡ് സിവിൽ ലൈൻ പൊലീസ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രകാശിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Location :
First Published :
May 20, 2019 8:09 AM IST