SHOCKING: ഭർത്താവിന്റെ കൊടും ക്രൂരത: സ്വകാര്യ ഭാഗത്ത് പ്ലാസ്റ്റിക് വസ്തുവുമായി ഭാര്യ കഴിഞ്ഞത് രണ്ട് വർഷം

Last Updated:

മോട്ടോർ സൈക്കിളിന്റെ ഹാൻഡിലിൽ ഉള്ള പ്ലാസ്റ്റിക് ഗ്രിപ്പ് ഭാര്യയുടെ സ്വകാര്യഭാഗത്ത് തള്ളിക്കയറ്റുകയായിരുന്നു.

ഇൻഡോർ : ഭാര്യയുടെ സ്വകാര്യ ഭാഗത്ത് പ്ലാസ്റ്റിക് വസ്തു തിരുകി വച്ച ഭർത്താവ് അറസ്റ്റിൽ. സംഭവം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ അറസ്റ്റിലാകുന്നത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പരസ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കിനിടെയാണ് ഭർത്താവിന്റെ ക്രൂരത അരങ്ങേറിയത്. ദേഷ്യത്തിൽ മോട്ടോർ സൈക്കിളിന്റെ ഹാൻഡിലിൽ ഉള്ള പ്ലാസ്റ്റിക് ഗ്രിപ്പ് ഭാര്യയുടെ സ്വകാര്യഭാഗത്ത് തള്ളിക്കയറ്റുകയായിരുന്നു.
നാണക്കേട് ഭയന്ന് ഭാര്യ സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. ഒടുവിൽ അണുബാധയെ തുടർന്ന് വേദന സഹിക്കാനാകാതെ ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മഹാരാജ യശ്വന്ത്റാവു ഹോസ്പിറ്റലിൽ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കൊടുവിലാണ് ഉള്ളിലകപ്പെട്ട വസ്തു നീക്കം ചെയ്തത്. ഇവരുടെ ഗർഭപാത്രവും കടന്ന് ചെറുകുടലിൽ തട്ടിയ നിലയിലായിരുന്നു പ്ലാസ്റ്റിക് ഗ്രിപ്. കുറച്ചു കൂടി വൈകിയിരുന്നുവെങ്കിൽ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ച് ഓപ്പറേഷൻ നടത്താനാകുമായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
advertisement
പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവായ പ്രകാശ് ഭിൽ രാമ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
SHOCKING: ഭർത്താവിന്റെ കൊടും ക്രൂരത: സ്വകാര്യ ഭാഗത്ത് പ്ലാസ്റ്റിക് വസ്തുവുമായി ഭാര്യ കഴിഞ്ഞത് രണ്ട് വർഷം
Next Article
advertisement
'നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും, തദ്ദേശ തിരഞ്ഞെടുപ്പിലേത് ചരിത്ര വിജയം': രാഹുൽ ഗാന്ധി
'നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും, തദ്ദേശ തിരഞ്ഞെടുപ്പിലേത് ചരിത്ര വിജയം': രാഹുൽ ഗാന്ധി
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു

  • തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐക്യജനാധിപത്യമുന്നണി ചരിത്രവിജയം നേടിയതില്‍ അഭിമാനം

  • വോട്ട് സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്ന് രാഹുല്‍ ഗാന്ധി

View All
advertisement