advertisement

ആറുവയസുകാരിക്ക് മദ്യം നല്‍കി പീഡനം; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

Last Updated:

FIR ഇട്ട് 3 മാസം കഴിഞ്ഞിട്ടും പ്രതിസ്ഥാനത്തുള്ളവരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നാണ് മാതാപിതാക്കളുടെ പരാതിയിലെ പ്രധാന ആരോപണം.

കൊച്ചി: ആലുവയിൽ ആറു വയസ്സുകാരിയെ പിതൃസഹോദരി പീഡിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെടൽ. പരാതി  ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ  കമ്മീഷൻ ഉത്തരവിട്ടു. ആലുവ എടത്തല പോലീസ്   പോക്സോ വകുപ്പുകൾ   ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ തുടർ നടപടികൾ  ഉണ്ടായിട്ടില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ്  കമ്മീഷൻ ഉത്തരവ്.
എറണാകുളം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കേസിൻ്റെ
തുടരന്വേഷണം എടത്തതല പോലീസിൽ നിന്ന് ഡിവൈഎസ്പി  ഓഫീസിലെ എസ്ഐയക്ക് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ, അംഗം കെ.നസീർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.
You may also like:പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ [PHOTOS]
കുട്ടിയെ മദ്യം കുടിപ്പിച്ചെന്ന പരാതിയിലും നേരത്തെ കമീഷൻ ഇടപെട്ട് കേസെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. FIR ഇട്ട് 3 മാസം കഴിഞ്ഞിട്ടും പ്രതിസ്ഥാനത്തുള്ളവരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നാണ് മാതാപിതാക്കളുടെ പരാതിയിലെ പ്രധാന ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറുവയസുകാരിക്ക് മദ്യം നല്‍കി പീഡനം; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement