നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്ത സംഭവം; CITU യൂണിറ്റ് കൺവീനർ അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൊൻവിള സ്വദേശി ഡി ഷൈജുവാണ് അറസ്റ്റിലായത്. സിഐടിയു യൂണിറ്റ് കൺവീനറാണ് ഷൈജു. മദ്യപിച്ച് സ്ഥലത്ത് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് സ്ഥാപിച്ച സ്തൂപമാണ് ഇന്നലെ വൈകിട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
Also Read- നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ
ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. സ്തൂപം തകർത്തതിൽ ഡിവൈഎഫ്ഐയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്തരിച്ച പ്രമുഖരുടെ പ്രതിമകൾക്ക് നേരെ ആക്രമണം നടത്തുന്നത് ഹീനപ്രവൃത്തിയാണെന്നും ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
Location :
Neyyattinkara,Thiruvananthapuram,Kerala
First Published :
August 17, 2023 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്ത സംഭവം; CITU യൂണിറ്റ് കൺവീനർ അറസ്റ്റിൽ