advertisement

നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ

Last Updated:

സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

news18
news18
തിരുവനന്തപുരം: നെയ്യാറ്റിൻകര പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സ്തൂപമാണ് ഇന്നലെ വൈകിട്ടോടെ അടിച്ച് തകർത്ത നിലയിൽ കണ്ടത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
Also Read- ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം
സ്തൂപം തകർത്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എന്നാൽ, ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐയും രംഗത്തെത്തി.
സ്തൂപം തകർത്തതിനു പിന്നിൽ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാറശാല പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള‍ടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement