വാട്സപ്പ് ഗ്രൂപ്പുകളിലൂടെ കോളജ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്
- Published by:ASHLI
- news18-malayalam
Last Updated:
വൻ ലാഭം നൽകാമെന്ന് പറഞ്ഞ് നിക്ഷേപങ്ങൾ സ്വീകരിച്ചും പ്രതി തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി
കോളജ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശി രമിത്താണ് കോട്ടയം പൊലീസിന്റെ പിടിയിലായത്. ഓൺലൈൻ എഡ്യൂക്കേഷനെന്ന പേരിൽ ഇവോക എഡ്യൂ ടെക് എന്ന കമ്പനിയുടെ മറവിലാണ് പ്രതി വൻ തട്ടിപ്പ് നടത്തിയത്.
വാട്സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വൻ ലാഭം നൽകാമെന്ന് പറഞ്ഞ് നിക്ഷേപങ്ങൾ സ്വീകരിച്ചും പ്രതി തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. പണം തിരികെ ചോദിച്ചവർക്കു നേരെ വധ ഭീഷണി മുഴക്കിയെന്നും പൊലീസ് പറയുന്നു.
Location :
Kochi [Cochin],Ernakulam,Kerala
First Published :
Apr 18, 2025 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാട്സപ്പ് ഗ്രൂപ്പുകളിലൂടെ കോളജ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്









