പോലീസുകാരന്റെ മാങ്ങാമോഷണ കേസിൽ ഒത്തുകളി; കേസുമായി പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരൻ

Last Updated:

പരാതിക്കാരൻ പിൻവാങ്ങിയ സാഹചര്യത്തിൽ കേസ് അവസാനിക്കാനാണ് സാധ്യത

കോട്ടയം: സംസ്ഥാന പോലീസ് സേനയെ ആകെ നാണക്കേടിൽ നിർത്തിക്കൊണ്ടാണ് ഇടുക്കി എ ആർ ക്യാമ്പിലെ പി വി ശിഹാബ് പോലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസ് പുറത്തുവന്നത്. ഈ സംഭവത്തിലാണ്  വൻ ഒത്തുകളി നാടകം പുറത്തുവരുന്നത്. കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവടക്കാരൻ തനിക്ക് പരാതിയില്ല എന്ന് കാണിച്ച് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കേസ് പിൻവലിച്ചു സംഭവം ഒത്തുതീർപ്പാക്കണം എന്നും പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സംഭവത്തിൽ നിർണായക നീക്കങ്ങൾ ഉണ്ടായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച അപേക്ഷയുമായി കാഞ്ഞിരപ്പള്ളിയിലെ പഴക്കച്ചവടക്കാരൻ  കോടതിയെ സമീപിച്ചത്. ഇന്ന് ഈ കേസ് പരിഗണിച്ച കോടതി പോലീസിൽ നിന്നും റിപ്പോർട്ട് തേടി. നാളെ വിഷയം വീണ്ടും പരിഗണിക്കാനാണ് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. സംഭവത്തിൽ പോലീസ് എടുക്കുന്ന നിലപാട് നിർണായകമാകും. കേസ് ഒത്തുതീർപ്പ് ആക്കാനാകില്ല എന്ന് പോലീസ് പറഞ്ഞാലും പരാതിക്കാരൻ പിൻവാങ്ങിയ സാഹചര്യത്തിൽ കേസ് അവസാനിക്കാനാണ് സാധ്യത.
advertisement
സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. കഴിഞ്ഞമാസം 30നാണ് കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവടക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷണം പോയത്. ഇതിന് പിന്നാലെ ആദ്യഘട്ടത്തിൽ കേസ് എടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് പരാതിയുമായി കച്ചവടക്കാരൻ രംഗത്ത് വന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസിന്റെ തുടക്കത്തിൽ തന്നെ ഒത്തുതീർപ്പാക്കാൻ പോലീസുകാരനായ പി വി ശിഹാബ് ശ്രമിച്ചിരുന്നു. എന്നാൽ മാമ്പഴ കച്ചവടക്കാരന് പോലീസുകാർ ആദ്യഘട്ടത്തിൽ നൽകിയ പിന്തുണ ഗുണമായി. ഇതോടെയാണ് കേസിൽ മുന്നോട്ടു പോകാൻ കച്ചവടക്കാരൻ തയ്യാറായത്.
advertisement
കഴിഞ്ഞമാസം മുപ്പതിന് നടന്ന സംഭവത്തിൽ ഇത്രയധികം ദിവസം പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല എന്നതാണ് ഞെട്ടിക്കുന്നത്. സംഭവത്തിൽ ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്ത് ഉണ്ടായത്. കേസ് ഒത്തുതീർപ്പിൽ എത്തിക്കാൻ പ്രതിയായ പോലീസുകാരന് മതിയായ സമയം നൽകുന്ന സമീപനമാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്വീകരിച്ചത്. സംസ്ഥാന പോലീസ് സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കിയിട്ടും അതിനനുസരിച്ച് ഒരു തുടർനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല.
advertisement
നേരത്തെ ബലാത്സംഗ കേസിൽ അടക്കം പ്രതിയായ ആളാണ് പിവി ഷിഹാബ്.  ഇത്രയധികം ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടും ഇയാൾ സർവീസിൽ തിരിച്ചു കയറി എന്നതാണ് ഞെട്ടിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇയാൾക്കുള്ള ബന്ധമാണ് പോലീസ് സേനയിൽ തുടർന്ന് പ്രവർത്തിക്കുന്നതിന് ഇയാൾക്ക് ഗുണകരമായത് എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ പ്രതിയെ പിടികൂടുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കെ കാർത്തിക് നേരത്തെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാക്കുകൾ എല്ലാം പാഴായി കൊണ്ടാണ് മാമ്പഴ മോഷണം കേസിലെ പ്രതിയായ പി വി ഷിഹാബിന് കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോലീസുകാരന്റെ മാങ്ങാമോഷണ കേസിൽ ഒത്തുകളി; കേസുമായി പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരൻ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement