വിയ്യൂർ ജയിലിൽ അസി. ജയിലറുടെ മൂക്കിടിച്ച് പൊട്ടിച്ചു; ആകാശ് തില്ലങ്കേരിക്കെതിരെ പരാതി
- Published by:Naseeba TC
- news18-malayalam
Last Updated:
പരിക്കേറ്റ ഉദ്യോഗസ്ഥനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
തൃശ്ശൂർ: വിയ്യൂർ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരി അസി. ജയിലറുടെ മൂക്ക് ഇടിച്ച് പൊട്ടിച്ചെന്ന് പരാതി. അസി. ജയിലർ രാഹുലിനെയാണ് ആകാശും സുഹൃത്തും ചേർന്ന് മർദിച്ചതെന്നാണ് പരാതി. പരിക്കേറ്റ ഉദ്യോഗസ്ഥനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു. സെല്ലിലെ ഫാൻ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ജയിലറെ ആക്രമിക്കുന്നതിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം.
ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ സ്വർണക്കടത്ത്, കാപ്പ ചുമത്തിയാണ് വിയ്യൂർ ജയിലിൽ കഴിയുന്നത്.
ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആകാശിനെതിരെ കാപ്പ ചുമത്തിയത്.
advertisement
പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആകാശിനെതിരെ നിലവിലുണ്ട്.
Location :
Thrissur,Kerala
First Published :
June 25, 2023 8:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിയ്യൂർ ജയിലിൽ അസി. ജയിലറുടെ മൂക്കിടിച്ച് പൊട്ടിച്ചു; ആകാശ് തില്ലങ്കേരിക്കെതിരെ പരാതി