വണ്ടിപ്പെരിയാർ കൊലപാതകം: പെൺകുട്ടിയെ പീഡിപ്പിച്ചത് 50 രൂപയ്ക്ക് മിഠായി വാങ്ങിനൽകിയിട്ടെന്ന് പ്രതിയുടെ കുറ്റസമ്മതം

Last Updated:

വണ്ടിപ്പെരിയാറ്റിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അര്‍ജുനെ, സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പൊലീസ് തെളിവെടുത്തു.

അർജുൻ
അർജുൻ
വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പ്രലോഭിപ്പിച്ചത് 50 രൂപയ്ക്ക് മിഠായി വാങ്ങി നല്‍കിയെന്ന് കൊലക്കേസ് പ്രതിയുടെ കുറ്റസമ്മതം. വണ്ടിപ്പെരിയാറ്റിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അര്‍ജുനെ, സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പ്രതിയെ കടയിലുള്ളവർ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാൾ മിഠായി വാങ്ങിയിരുന്നെന്നും അവർ മൊഴി നൽകി.
കുട്ടിയെ പീഡിപ്പിക്കുന്നതിന്, രണ്ടര വര്‍ഷത്തോളമായി അര്‍ജുന്‍ ഇവിടെനിന്നാണ് മിഠായി വാങ്ങിയിരുന്നത്. സംഭവദിവസം കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പിച്ചതോടെ തിടുക്കത്തില്‍ ഇവിടെയെത്തി മിഠായി വാങ്ങി മടങ്ങി. കടക്കാര്‍ക്ക് സംശയം തോന്നിയില്ല. പലപ്പോഴും ഇതേ തിടുക്കത്തിലാണ് ഇയാൾ മിഠായി വാങ്ങി പോകാറുള്ളതെന്നും കടക്കാര്‍ മൊഴി നൽകി.
ടി വി കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിഠായി നല്‍കിയശേഷം ലൈംഗികമായി ഉപയോഗിക്കുന്നതിനിടെ ബോധം പോയി. തുടർന്നാണ് കുട്ടിയെ ഷാളില്‍ കെട്ടിത്തൂക്കിയത്. തുടർന്ന് ലയത്തിലെ ചെറിയ ജനലിലൂടെ പുറത്തിറങ്ങി അപ്പുറത്തെ ലയത്തില്‍ പോയി വിശ്രമിച്ചു.
advertisement
തന്റെ നിലവിളി കേട്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് അര്‍ജുനായിരുന്നെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മൃതദേഹ പരിശോധനയില്‍, പീഡനം നടന്നതായി കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക്‌ അന്വേഷണം എത്തിയത്. വണ്ടിപ്പെരിയാര്‍ സി ഐ. ടി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
'കണ്ടത് സ്വന്തം മകനെപ്പോലെ; ഉൾക്കൊള്ളാൻ ആവുന്നില്ല'- പെൺകുട്ടിയുടെ അച്ഛൻ
ഇടുക്കി വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് ഇരയായ കുട്ടിയുടെ അച്ഛൻ. ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ എന്ന നിലയിലുള്ള ഒരു പരിഗണനയും പ്രതിക്ക് ലഭിച്ചിട്ടില്ലെന്നും മൂന്ന് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ മികവാണെന്നും അച്ഛൻ പ്രതികരിച്ചു. പ്രതിക്കു സിപിഎം സംരക്ഷണം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ പ്രതികരണം. അന്വേഷണത്തിൽ തൃപ്തനാണെന്നും പ്രതിക്കു പരമാവധി ശിക്ഷ കിട്ടണമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
advertisement
സ്വന്തം മകനെപ്പോലെയാണ് അര്‍ജുനെ കണ്ടത്. ഒട്ടും പ്രതീക്ഷിക്കാത്തതാണു നടന്നത്. അര്‍ജുൻ ഡിവൈഎഫ്ഐയുടെ വലിയ നേതാവൊന്നും അല്ലെന്നും ദുരൂഹത തോന്നിയപ്പോള്‍ പൊലീസ് അന്വേഷണം നടത്തിയതിനാലാണു പ്രതിയെ പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പ്രതി അര്‍ജുന്റെ ഡിവൈഎഫ്ഐ ബന്ധം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. സിപിഎമ്മിനെതിരെ പ്രതിക്ഷനേതാവ് വി ഡി സതീശനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. എന്നാൽ, മൂവാറ്റുപുഴയിലെ പോക്സോ കേസിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നെന്നുമാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വണ്ടിപ്പെരിയാർ കൊലപാതകം: പെൺകുട്ടിയെ പീഡിപ്പിച്ചത് 50 രൂപയ്ക്ക് മിഠായി വാങ്ങിനൽകിയിട്ടെന്ന് പ്രതിയുടെ കുറ്റസമ്മതം
Next Article
advertisement
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
  • സാങ്കേതിക വിദ്യയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ നേടണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ.

  • എടവണ്ണ ജാമിഅ നദ്‌വിയ്യ, ഡൽഹി ജാമിഅ മില്ലിയ, ഫ്രീസ്‌റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ.

  • ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നു.

View All
advertisement