advertisement

എംബിബിഎസ് സീറ്റിന് 25 ലക്ഷം രൂപ തട്ടി; ബിലീവേഴ്സ് സഭാധക്ഷ്യന്റെ സഹോദരനായ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

Last Updated:

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജായ ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിന്റെ ട്രസ്റ്റ് അംഗമാണ് കെ പി പുന്നൂസ്. ഈ പദവി ഉപയോഗിച്ചാണ് പണം വാങ്ങുകയും സീറ്റ് ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തതും

കെ പി പുന്നൂസ്
കെ പി പുന്നൂസ്
കോട്ടയം: വഞ്ചനാ കേസിൽ പഞ്ചായത്ത് പ്രസിഡന്റും ബിലീവേഴ്സ് സഭാധ്യക്ഷൻ കെ പി യോഹന്നാന്റെ സഹോദരനുമായ കെ പി പൂന്നൂസ് അറസ്റ്റിൽ. നിരണം പഞ്ചായത്ത് പ്രസിഡന്റായ പുന്നൂസിനെ കോട്ടയം ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസിന് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി.
കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് പുന്നൂസിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസിന് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിപരുന്നുവെന്നാണ് പരാതി. കഴിഞ്ഞ നവംബർ 15ന് പുന്നൂസ് ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് തവണകളായി പരാതിക്കാരൻ പണം കൈമാറി എന്ന് പരാതിയിൽ പറയുന്നു. എന്നാൽ എംബിബിഎസിന് സീറ്റ് ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തില്ല. തുടർന്നായിരുന്നു ഇയാൾ പരാതി നൽകിയത്.
advertisement
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജായ ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിന്റെ ട്രസ്റ്റ് അംഗമാണ് കെ പി പുന്നൂസ്. ഈ പദവി ഉപയോഗിച്ചാണ് പണം വാങ്ങുകയും സീറ്റ് ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തതും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച് കെ പി പുന്നൂസ് പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് പുറമെ മറ്റു ചില പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
എംബിബിഎസ് സീറ്റിന് 25 ലക്ഷം രൂപ തട്ടി; ബിലീവേഴ്സ് സഭാധക്ഷ്യന്റെ സഹോദരനായ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
Next Article
advertisement
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement