തുടര്‍ച്ചയായ ലൈംഗികപീഡനം; പാകിസ്ഥാനില്‍ പതിനാലുകാരി അച്ഛനെ വെടിവെച്ചു കൊന്നു
- Published by:Arun krishna
- news18-malayalam
Last Updated:
വെടിയേറ്റ ഇയാള്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥനായ സൊഹൈല്‍ ഖാസ്മി പറഞ്ഞു
മൂന്ന് മാസമായി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിനെ പതിനാലുകാരി വെടിവെച്ചു കൊന്നു. പാകിസ്ഥാനിലെ ലാഹോറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഗുജ്ജാര്‍പുര സ്വദേശിയായ പെണ്‍കുട്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയത്.
തന്‍റെ പിതാവില്‍ നിന്ന് മൂന്നുമാസമായി നിരന്തരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി നല്‍കി. പിതാവിന്റെ തോക്ക് ഉപയോഗിച്ചുതന്നെയാണ് പെണ്‍കുട്ടി വെടിവെച്ചത്.
വെടിയേറ്റ ഇയാള്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥനായ സൊഹൈല്‍ ഖാസ്മി പറഞ്ഞു. സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിച്ചശേഷം കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, ലാഹോറില്‍ മറ്റൊരിടത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് വധശിക്ഷ വിധിച്ചു. ലഹോറിലെ അഡീ. സെഷന്‍സ് ജഡ്ജി മിയാന്‍ ഷാഹിദ് ജാവേദാണ് പ്രതിയായ എം. റഫീഖിന് വെള്ളിയാഴ്ച വധശിക്ഷ വിധിച്ചത്.
Location :
New Delhi,Delhi
First Published :
September 24, 2023 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തുടര്‍ച്ചയായ ലൈംഗികപീഡനം; പാകിസ്ഥാനില്‍ പതിനാലുകാരി അച്ഛനെ വെടിവെച്ചു കൊന്നു