തൃശൂരിൽ സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ച് ബന്ധുക്കള്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂര മർദ്ദനം.
തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ ബന്ധുക്കള്‍ ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചു. ചാഴൂർ സ്വദേശിയായ അമ്മിണി (75) ക്കാണ് ക്രൂര മർദ്ദനമേറ്റത്. സഹോദരൻറെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിക്കുകയായിരുന്നു
ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂര മർദ്ദനം. ഇവരുടെ സഹോദരൻറെ ഭാര്യ ഭവാനി മകൾ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
Also read-തൃശൂരിലെ ദമ്പതികൾ മുങ്ങിയത് 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയശേഷം; വാഗ്ദാനം 15-18 % പലിശ
സ്വത്ത് തർക്കമാണ് മർദ്ദനത്തിനു കാരണം. അമ്മിണിയുടെ പേരിലുള്ള 10 സെൻറ് പുരയിടം സ്വന്തം പേരിൽ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. വീടിന് പുറകിലുള്ള മേൽക്കൂര തകർന്ന തൊഴുത്തിൽ ചങ്ങലക്കിട്ട് ക്രൂര മർദ്ദനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് എത്തി മോചിപ്പിച്ചു.
Location :
Thrissur,Thrissur,Kerala
First Published :
January 13, 2023 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ച് ബന്ധുക്കള്‍