കോഴിക്കോട്: താമരശ്ശേരിയിൽ ബലം പ്രയോഗിച്ച് ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തട്ടികൊണ്ടുപോയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി അക്രമി സംഘം കടന്നു. പരപ്പൻപൊയിൽ സ്വദേശികളായ ദമ്പതികളെ നാലംഗ സംഘമാണ് കാറിലെത്തി തട്ടിക്കൊണ്ടു പോയത്. തട്ടികൊണ്ടുപോകുന്നതിനിനടെ യുവതിക്ക് പരിക്കേറ്റു. ഇവരെ അടുത്തുളള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തെ കുറിച്ച് യാതൊരു വിവരവുമില്ല. താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
വെളളിയാഴ്ച്ച രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. ദമ്പതിമാരുടെ വീട്ടിലെത്തിയാണ് അക്രമി സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ യുവതിയെയും കാറിൽ പിടിച്ചുകയറ്റുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം. അക്രമികൾ മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ നൽകിയിരിക്കുന്ന മൊഴി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Couple, Man Abducts, Woman abducted