ഇതര ജാതിയിലുള്ള യുവാവുമായുള്ള വിവാഹം വീട്ടുകാർ എതിർത്തു; കോടതി കെട്ടിടത്തിൽ നിന്നും പെൺകുട്ടി ചാടി
- Published by:Naseeba TC
- news18-malayalam
Last Updated:
മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാനെത്തിയ മകളോട് യുവാവുമായി വേർപിരിയണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു
ബിഹാർ: ഇതരജാതിയിൽ പെട്ട യുവാവുമായുള്ള വിവാഹം വീട്ടുകാർ എതിർത്തതിൽ മനംനൊന്ത് കോടതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പെൺകുട്ടി. ബിഹാറിലെ ബെഗുസാരയിലാണ് സംഭവം.
ഇതരജാതിയിൽ പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. യുവാവിനൊപ്പം പോയ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് സംഭവം കോടതിയിൽ എത്തിയത്. സിആർപിസി ആക്ട് സെക്ഷൻ 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാനെത്തിയതായിരുന്നു പെൺകുട്ടി.
You may also like:'കാമുകിയെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചു'; മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് മോഷ്ടിച്ച് പ്രതികാരം
മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും യുവാവ് തട്ടിക്കൊണ്ടുപോയതാണെന്നുമാണ് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നത്. 2019 ഫെബ്രുവരി 10 നാണ് പ്രണവ് കുമാറും സംഘം കുമാരിയും ഒന്നിച്ച് ജീവിക്കാനായി വീടുവിട്ടു പോകുന്നത്. ഇതേ ദിവസം തന്നെ ഇരുവരും തമ്മിലുള്ള വിവാഹവും നടന്നു. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ജനുവരി 12 നാണ് ഇരുവരേയും കണ്ടെത്തുന്നത്.
advertisement
You may also like:ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
തുടർന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാനെത്തിയ മകളോട് യുവാവുമായി വേർപിരിയണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് സമ്മർദ്ദത്തിലായ പെൺകുട്ടി കോടതി സമുച്ചയത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എടുത്തു ചാടുകയായിരുന്നു.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും ചാടിയ പെൺകുട്ടിയെ ഗുരുതര പരിക്കോടെ സ്ഥലത്തെ സദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
Location :
First Published :
January 15, 2021 9:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇതര ജാതിയിലുള്ള യുവാവുമായുള്ള വിവാഹം വീട്ടുകാർ എതിർത്തു; കോടതി കെട്ടിടത്തിൽ നിന്നും പെൺകുട്ടി ചാടി