മലപ്പുറത്ത് 10 മില്ലി മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ഒരാഴ്ച ജയിലിലിട്ടതിൽ കോടതിയുടെ രൂക്ഷവിമർശനം

Last Updated:

അറസ്റ്റ് നടന്നത് ഏതെങ്കിലും ബനാന റിപബ്ലിക്കിലല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പോലീസിന് മഞ്ചേരി കോടതിയുടെ രൂക്ഷ വിമർശനം. വളാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി രൂക്ഷ വിമർശനം നടത്തിയത്. യുവാവിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തുൂ.
10 മില്ലി ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിന് ഒരാഴ്ച്ച ജയിലിൽ കിടക്കേണ്ടി വന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനം ഉന്നയിച്ചത്. തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷി (32) നെയാണ് ഒക്ടോബർ 25 ന് പോലീസ് അറസ്റ്റ് ചെയ്തത്. എസ് ഐയുടെ ഉദ്ദ്യേശ്യശുദ്ധിയില്‍ സംശയമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും നിർ‌ദേശിച്ചു. എന്നാൽ, ധനേഷ് കഞ്ചാവ് കേസ് പ്രതിയാണെന്നായിരുന്നു പോലീസ് വാദിച്ചത്.
ഇത്തരമൊരു അറസ്റ്റ് നടന്നത് ഏതെങ്കിലും ബനാന റിപബ്ലിക്കിലല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
Summary: The Manjeri court has strongly criticized the police for arresting a youth for possessing ten milliliters of liquor. The Manjeri District Principal Sessions Judge has strongly criticized the Valanchery Police Sub-Inspector. The court has also granted bail to the youth.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് 10 മില്ലി മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ഒരാഴ്ച ജയിലിലിട്ടതിൽ കോടതിയുടെ രൂക്ഷവിമർശനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement